അഞ്ചാം ടെസ്റ്റ്‌ എന്തിന് ഉപേക്ഷിച്ചു :ആദ്യമായി ഉത്തരം നൽകി കോഹ്ലി

ക്രിക്കറ്റ്‌ ലോകത്ത് ഇന്ന് എറ്റവും അധികം ചർച്ചാവിഷയമായി മാറുന്നത് ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിലെ അഞ്ചാം ടെസ്റ്റ്‌ മത്സരമാണ്.വളരെ ഏറെ അവിചാരിതമായി ഇന്ത്യൻ ക്യാമ്പിൽ അതിരൂക്ഷ കോവിഡ് വ്യാപനം റിപ്പോർട്ട് ചെയ്തതാണ് മത്സരം ഉപേക്ഷിക്കാനുള്ള പ്രധാന കാരണം. ഇന്ത്യൻ ക്രിക്കറ്റ്‌ ടീം ഫിസിയോക്ക്‌ അഞ്ചാം ടെസ്റ്റിന് കേവലം ഒരു ദിവസം മുൻപാണ് കോവിഡ് രോഗം പോസിറ്റീവായി മാറിയത്. ഫിസിയോക്ക്‌ ഒപ്പം ഇന്ത്യൻ താരങ്ങൾ പലരും വളരെ അധികം സമ്പർക്കം പുലർത്തിയത് ടീം ഇന്ത്യയുടെ സ്ക്വാഡിൽ അടക്കം വൻ ആശങ്ക സൃഷ്ടിച്ചിരുന്നു. നായകൻ വിരാട് കോഹ്ലി അടക്കം പ്രമുഖ താരങ്ങൾ ഈ ഒരു സാഹചര്യത്തിൽ മത്സരം കളിക്കുന്ന വിഷമം ബിസിസിഐയെ അടക്കം അറിയിച്ചിരുന്നു. ഇതോടെ രണ്ട് ക്രിക്കറ്റ്‌ ബോർഡുകളും മത്സരം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. അഞ്ചാം ടെസ്റ്റ്‌ എന്നാകും നടക്കുകയെന്നതിൽ ചർച്ചകളും സജീവമാണ്.

എന്നാൽ ടെസ്റ്റ്‌ പരമ്പരക്ക്‌ ശേഷമിപ്പോൾ ഐപിൽ കളിക്കാനായി യൂഎഇയിൽ എത്തിയ നായകൻ വിരാട് കോഹ്ലി തന്റെ അഭിപ്രായം വിശദമാക്കുകയാണ്. ഏറെ ആശങ്കകൾക്ക് ശേഷമാണ് അഞ്ചാം ടെസ്റ്റ്‌ ഉപേക്ഷിക്കാനായി തീരുമാനിച്ചത് എന്നും പറഞ്ഞ കോഹ്ലി ഇക്കാര്യത്തിൽ ഉയരുന്ന വിമർശനങ്ങളെ കുറിച്ചും തന്റെ നിലപാട് വ്യക്തമാക്കി.നിലവിൽ തന്റെ ഐപിൽ ടീമായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനൊപ്പമുള്ള വിരാട് കോഹ്ലി ഒരു സ്പെഷ്യൽ ആഭിമുഖത്തിലാണ് തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്.

“അവിടെ ഏത് സാഹചര്യത്തിലും എന്തും ആർക്കും സംഭവിക്കാം എന്നുള്ള ഒരു സമയമായിരുന്നു. അഞ്ചാം മത്സരം നടക്കാതിരുന്നതിലും ഒപ്പം ടെസ്റ്റ്‌ പരമ്പര നേരത്തെ അവസാനിപ്പിക്കേണ്ടതായി വന്നതും എല്ലാം ഞങ്ങൾക്ക് എല്ലാം ഏറെ നിരാശയാണ് സമ്മാനിച്ചത്.ഇംഗ്ലണ്ടിൽ സംഭവിച്ചത് എല്ലാം നിർഭാഗ്യം മാത്രമാണ് ” വിരാട് കോഹ്ലി വിശദമാക്കി.

അതേസമയം വരുന്ന ഐപിഎല്ലിലെ എല്ലാ മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുക്കുവാൻ സാധിക്കും എന്നും കോഹ്ലി വ്യക്തമാക്കി വരാനിരിക്കുന്ന ടി :20 ക്രിക്കറ്റ്‌ ലോകകപ്പിന് മുൻപായിട്ടുള്ള മികച്ച ഒരു ഒരുക്കമാണ് ഈ ഐപിൽ എന്നും കോഹ്ലി പറഞ്ഞപ്പോൾ കോഹ്ലിയും സിറാജും ഇംഗ്ലണ്ടിൽ നിന്നും ഒരു ചാർട്ടർ ഫ്ലൈറ്റിലാണ്‌ ബാംഗ്ലൂർ ക്യാംപിലേക്ക് എത്തിയത്.