ധോണി ഉപദേശകനായി വരുവാൻ ഒരൊറ്റ കാരണം :തുറന്നുപറഞ്ഞ് സൗരവ് ഗാംഗുലി

ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം വളരെ അധികം ആവേശപൂർവ്വം കാത്തിരുന്ന ഐസിസി ടി :20 ലോകകപ്പ് മത്സരങ്ങൾ കളിക്കാനുള്ള സ്‌ക്വാഡിനെ സെലക്ഷൻ കമ്മിറ്റി കുറച്ച് ദിവസങ്ങൾ മുൻപാണ് പ്രഖ്യാപിച്ചത്. വളരെ ഏറെ സർപ്രൈസ് തീരുമാനങ്ങൾ കാണുവാനായി സാധിച്ച ആ ഒരു ടീം സെലക്ഷനിൽ എല്ലാവരെയും ഞെട്ടിച്ചത് ബിസിസിഐയുടെ ഒരു നിയമനമാണ്. ഇന്ത്യൻ ടി :20 സ്‌ക്വാഡിന് ഒപ്പം ഒരു ഉപദേശകനെ കൂടി അയക്കാൻ ബിസിസിഐ ടീം മാനേജ്മെന്റിനും ഒപ്പം നടത്തിയ വിശദമായ ചില ചർച്ചകൾക്ക് ശേഷമാണ് തീരുമാനിച്ചത്.മുൻ ഇന്ത്യൻ താരവും ഇതിഹാസ നായകനുമായ മഹേന്ദ്ര സിംഗ് ധോണിയെയാണ് ടി :20 സ്‌ക്വാഡിനൊപ്പം മെന്റർ റോളിൽ ഇന്ത്യൻ ക്രിക്കറ്റ്‌ ബോർഡ്‌ നിയമിച്ചത്.കൂടാതെ ധോണിയുടെ ക്യാപ്റ്റൻസിയിൽ മുൻപ് ഇന്ത്യൻ ടീം മൂന്ന് ഐസിസി കിരീടങ്ങൾ നേടിയറത് കൂടി പരിഗണിച്ചാണ് ഈ ഒരു തീരുമാനമെന്നും ഏതാനും വാർത്തകൾ പുറത്തുവന്നിരുന്നു.

എന്നാൽ ഇക്കാര്യത്തിൽ ആദ്യമായി തന്റെ നിലപാട് വിശദമാക്കുകയാണ് മുൻ ഇന്ത്യൻ താരവും നിലവിലെ ബിസിസിഐ പ്രസിഡന്റ്‌ കൂടിയായ സൗരവ് ഗാംഗുലി. നിർണായകമായ ഈ മെന്റർ റോളിലേക്ക് ധോണി എത്തുമ്പോൾ ഒരുവേള പലരും സംശയം ഉയർത്തിയേക്കാം എന്നും പറഞ്ഞ സൗരവ് ഗാഗുലി ഇക്കാര്യത്തിൽ ബിസിസിഐ നായകൻ കോഹ്ലിക്കും ഹെഡ് കോച്ച് രവി ശാസ്ത്രിക്കും ഒപ്പം ചർച്ചകൾ നടത്തിയിട്ടുണ്ട് എന്നും തുറന്ന് പറഞ്ഞു.

“അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിച്ച വളരെ അധികം എക്സ്പീരിയൻസ് ധോണിക്ക്‌ സ്വന്തമാണ്. കൂടാതെ വളരെ അധികം ആലോചന നടത്തിയ ശേഷമാണ് ഈ ഒരു തീരുമാനത്തിലേക്ക് ബിസിസിഐ എത്തിച്ചേർന്നത്. ഇന്ത്യൻ ടി :20 ക്രിക്കറ്റ്‌ ടീമിനായും ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് ടീമിനായും എല്ലാം മികച്ച ട്രാക്ക് റെക്കോർഡുള്ള ധോണിയുടെ പല അനുഭവവും ഇന്ത്യൻ ടീമിന് ലോകകപ്പിൽ ഗുണകരമാകും. മുൻപ് ആഷസ്‌ ടെസ്റ്റ്‌ പരമ്പര കളിക്കുമ്പോൾ ഓസ്ട്രേലിയൻ ടീം സമാനമായ ഒരു പ്ലാൻ നടപ്പിലാക്കിയത് നാം മറന്നിട്ടില്ല “ഗാംഗുലി വിശദമാക്കി.

അതേസമയം ബിസിസിഐയും ഒപ്പം ഇംഗ്ലണ്ട് ക്രിക്കറ്റ്‌ ബോർഡും തമ്മിൽ നടക്കേണ്ട ചർച്ചക്കളുടെ ഭാഗമായി സൗരവ് ഗാഗുലി അടുത്ത ആഴ്ച തന്നെ ഇംഗ്ലണ്ടിൽ എത്തും. ദാദ നടത്തുന്ന എല്ലാ ചർച്ചകൾക്കും ശേഷമാകും അഞ്ചാം ടെസ്റ്റ്‌ സംബന്ധിച്ച അന്തിമ തീരുമാനം പ്രഖ്യാപിക്കുക.