ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ ഇംഗ്ലണ്ടിന് എതിരായ 5 മത്സര ടെസ്റ്റ് പരമ്പര ഓഗസ്റ്റ് നാലിന് ആരംഭിക്കുവാനിരിക്കെ ഇന്ത്യൻ ടീമിനും ആരാധകർക്കും വൻ തിരിച്ചടി നൽകിയാണ് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ റിഷാബ് പന്തിന് കോവിഡ് രോഗബാധ സ്ഥിതീകരിച്ചത്. താരം കഴിഞ്ഞ എട്ട് ദിവസത്തിലേറെയായി കോവിഡിനെ തുടർന്നുള്ള ഐസൊലേഷനിലാണ് എന്നും ചില വാർത്തകൾ പുറത്തേക്ക് വരുന്നുണ്ട്. ഇന്ത്യൻ ക്യാംപിലെ രണ്ട് താരങ്ങൾക്കാണ് കോവിഡ് 19 രോഗം സ്ഥിതീകരിച്ചതായി ദേശീയ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്യുന്നത്.റിഷാബ് പന്തിന്റെ കോവിഡ് ബാധക്ക് പിന്നാലെ മാസ്ക് പോലും ധരിക്കാതെ കഴിഞ്ഞ ആഴ്ച യൂറോ കപ്പിലെ ചില ഫുട്ബോൾ മത്സരങ്ങൾ കളിക്കാൻ പോയ താരത്തിന് എതിരെ വിമർശനം ആരാധകരിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും ശക്തമായി കഴിഞ്ഞു.
ജൂൺ 30ന് നടന്ന ഇംഗ്ലണ്ട് :ജർമനി യുറോ കപ്പ് മത്സരം റിഷാബ് പന്തും താരത്തിന്റെ ചില കൂട്ടുകാരും കാണുവാനായി പോയി. മത്സരത്തിന് ശേഷം താരം മാസ്ക് പോലും ഇല്ലാതെ ഫോട്ടോക്ക് അടക്കം പോസ് ചെയ്തത് വൻ വിവാദമായി മാറി കഴിഞ്ഞു. താരത്തിന് ജൂലൈ എട്ടിനാണ് രോഗം പിടിപെട്ടത്. നിലവിൽ കഴിഞ്ഞ ഒരാഴ്ചയിലേറെയായി ഐസലേഷനിൽ തുടരുന്ന താരത്തിന് രോഗലക്ഷണങ്ങൾ ഒന്നും ഇല്ല. താരത്തെ 24 മണിക്കൂറും നിരീക്ഷിക്കുന്നതായി ബിസിസിഐ അധികൃതർ വിശദമാക്കിയിരുന്നു. വളരെ ഏറെ വിമർശനം കേട്ട റിഷാബ് പന്തിന് പിന്തുണയുമായി ഇപ്പോൾ അഭിപ്രായം വിശദമാക്കുകയാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. പ്രഥമ ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിന് ശേഷം എല്ലാ താരങ്ങൾക്കും മാസ്ക് വെക്കുവാനുള്ള നിർദ്ദേശം നൽകുവാൻ കഴിയില്ല എന്നും സൗരവ് ഗാംഗുലി വ്യക്തമാക്കി.
“ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിന് ശേഷം താരങ്ങൾ എല്ലാം ബയോ ബബിളിന് പുറത്താണ്. അതിനാൽ തന്നെ അവർ എല്ലാം മാസ്ക് ധരിക്കണം എന്നുള്ള ഒരു നിർദ്ദേശം കർക്കശമായി പറയുവാൻ കഴിയില്ല.പന്തിന് കോവിഡ് സ്ഥിതീകരിച്ച സാഹചര്യത്തിൽ ആശങ്കപെടുവാൻ ഒന്നുമില്ല.യൂറോ കപ്പിലും ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിലും കാണികൾ പ്രവേശന അനുമതി തേടി കളികൾ കണ്ടത് നമ്മൾക്ക് അറിയാം.ഇന്ത്യൻ ടീം താരങ്ങൾ എല്ലാം കുടുംബവുമൊപ്പം അവധിയിലാണ്. അവർ മത്സരം കാണാൻ പോയതിന്റെ പേരിൽ വിമർശിക്കാൻ നമുക്ക് കഴിയില്ല “ഗാംഗുലി അഭിപ്രായം വിശദമാക്കി