ടി :20 ലോകകപ്പിനുള്ള ഗ്രൂപ്പ്‌ പ്രഖ്യാപിച്ചു :ഇന്ത്യയും പാകിസ്ഥാനും ഒരൊറ്റ ഗ്രൂപ്പിൽ

ക്രിക്കറ്റ്‌ പ്രേമികൾ വളരെ അധികം ആവേശത്തോടെ കാത്തിരിക്കുന്ന ഐസിസി ടി :20 ലോകകപ്പിനുള്ള ഓരോ ഗ്രൂപ്പുകളും ഗ്രൂപ്പിലെ ടീമുകളെയും പ്രഖ്യാപിച്ച് ഐസിസി.ഒക്ടോബറിൽ ഒമാൻ,ദുബായ് എന്നിവിടങ്ങളിലായി നടക്കുന്ന ടി :20 ലോകകപ്പിനുള്ള പ്രധാന ടീമുകളെ ഗ്രൂപ്പ്‌ അടിസ്ഥാനത്തിലാണ് ഐസിസി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ക്രിക്കറ്റ്‌ ആരാധകരുടെ ആകാംക്ഷക്ക്‌ ഒടുവിൽ കരുത്തരായ പാകിസ്ഥാനും ടീം ഇന്ത്യയും ഒരു ഗ്രൂപ്പിൽ ഇടം നേടിയതാണ് ഏറ്റവും വലിയ സവിശേഷത.നിലവിലെ റാങ്കിങ് അനുസരിച്ചാണ് ഐസിസി ഇപ്പോൾ ഗ്രൂപ്പുക്കളെ തിരഞ്ഞെടുത്തത്.

ഇന്ത്യൻ ടീമും ശക്തരായ പാകിസ്ഥാനും ഒരേ ഗ്രൂപ്പിൽ ഇടം പിടിച്ചപ്പോൾ മരണ ഗ്രൂപ്പിൽ ഇരുവരും ഇടം കണ്ടെത്തിയില്ല. എട്ട് ടീമുകൾ സൂപ്പർ 12ലെ നിർണായക പോരാട്ടങ്ങൾക്ക് നേരിട്ട് യോഗ്യത നേടിയപ്പോൾ മറ്റുള്ള നാല് ടീമുകൾ യോഗ്യത റൗണ്ടിൽ പരസ്പരം പോരാടി സൂപ്പർ 12ലേക്ക്‌ പ്രവേശിക്കും.യോഗ്യത റൗണ്ടിൽ എ ഗ്രൂപ്പിൽ ശ്രീലങ്ക,നമീബിയ, അയർലൻഡ്,നേതർലാൻസ് ടീമുകൾ ഏറ്റുമുട്ടുമ്പോൾ ഗ്രൂപ്പ്‌ ബിയിൽ ഒമാൻ, പാപ്പുവ ന്യൂ ഗിനിയ,ബംഗ്ലാദേശ് ഒപ്പം സ്കോട്ലാൻഡ് ടീമുകൾ ഏറ്റുമുട്ടും.

യോഗ്യത റൗണ്ടിൽ നിന്നുള്ള നാല് ടീമുകൾ ഉൾപ്പെടെ നടക്കുന്ന സൂപ്പർ 12 പോരാട്ടത്തിൽ ഗ്രൂപ്പ്‌ ഒന്നിൽ ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, ഓസ്ട്രേലിയ,ഗ്രൂപ്പ്‌ എയിലെ വിജയി, ഗ്രൂപ്പ്‌ ബിയിലെ രണ്ടാം സ്ഥാനക്കാർ, സൗത്ആഫ്രിക്ക ടീമുകൾ ഏറ്റുമുട്ടും. എന്നാൽ ആരാധകർ ഇഷ്ടപെടുന്ന ഇന്ത്യ,പാകിസ്ഥാൻ ടീമുകൾ ഉൾപ്പെടുന്ന രണ്ടാം ഗ്രൂപ്പിൽ ന്യൂസിലാൻസ്, അഫ്ഗാനിസ്ഥാൻ ഗ്രൂപ്പ്‌ ബിയിലെ വിജയി, ഗ്രൂപ്പ്‌ എയിലെ രണ്ടാം സ്ഥാനക്കാർ എന്നിവർ ഏറ്റുമുട്ടും. ഒക്ടോബർ 17 മുതൽ നവംബർ 14 വരെ ആണ് ഐസിസി ടി :20 ലോകകപ്പ്