ടീമിനെ സെലക്ട്‌ ചെയ്യാൻ അറിയില്ലേ :കോഹ്ലിയെ വിമർശിച്ച് മുൻ താരം

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ പ്രധാനപെട്ട താരവും നായകനുമാണ് വിരാട് കോഹ്ലി. മൂന്ന് ഫോർമാറ്റിലും ഇന്ത്യൻ ടീമിന്റെ നയിക്കുന്ന കോഹ്ലിക്ക് എതിരെ പ്രഥമ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിന് ശേഷം രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഫൈനലിൽ ഇന്ത്യൻ ബാറ്റിങ് നിര മോശം പ്രകടനം ആവർത്തിച്ചപ്പോൾ എട്ട് വിക്കറ്റിന്റെ തോൽവിയാണ് കിവീസ് ടീമിനോട് വിരാട് കോഹ്ലിയും സംഘവും വഴങ്ങിയത്.ഇന്ത്യൻ ടീമിന്റെ സെലക്ഷൻ രീതിക്കെതിരെ ഉയർന്ന വിമർശനങ്ങൾ ഒരിക്കൽ കൂടി ശക്തമാക്കി മുൻ ഇന്ത്യൻ താരം മുഹമ്മദ്‌ കൈഫിന്റെ വാക്കുകൾ. ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ നിലവിലെ പ്ലെയിങ് ഇലവനെ സെലക്ട്‌ ചെയ്യുന്ന രീതി ആശാസ്ത്രീയമാണ് എന്നും തുറന്ന് പറഞ്ഞ കൈഫ്‌ നായകൻ കോഹ്ലിക്കും എതിരെ കടുത്ത ഭാഷയിൽ അഭിപ്രായം വിശദമാക്കി.

വിരാട് കോഹ്ലി നയിക്കുന്ന ഇന്ത്യൻ ടീം ഒരു താരത്തെ നിലവിലെ ഫോമിന്റെ മാത്രം അടിസ്ഥാനത്തിലാണ് ടീമിൽ സെലക്ട്‌ ചെയ്യുന്നതെന്ന് വ്യെക്തമാക്കിയ കൈഫ്‌ താരങ്ങളുടെ മുൻകാല പ്രകടനത്തിന്റെ വിലയെ മനസ്സിലാക്കുന്നില്ല എന്നും തുറന്ന് പറഞ്ഞു.”എല്ലാവരും ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ നിലവിലെ സെലക്ഷൻ രീതിയെ കുറ്റപ്പെടുത്തുന്നുണ്ട്. ഇന്ത്യൻ ടീമിന്റെ സെലക്ഷൻ പ്രക്രിയ എങ്ങനെ എന്ന കാര്യത്തിൽ ആർക്കും ഒരുവിധ വ്യക്തതയുമില്ല എന്നതാണ് സത്യം. ഇന്ന് വിരാട് കോഹ്ലിയുടെ ടീമിൽ ഫോമിലുള്ള താരങ്ങൾക്ക്‌ മാത്രമേ സ്ഥാനമുള്ളൂ ” മുഹമ്മദ്‌ കൈഫ്‌ വിമർശനം വിശദമാക്കി.

“നിലവിലെ ഓരോ താരത്തിന്റെയും ഫോം മാത്രമാണ് ഇന്ത്യൻ ടീം മാനേജ്മെന്റ് പരിഗണിക്കുന്നത്. എന്നാൽ ഇത് കോഹ്ലി പിന്തുടരുന്ന രീതിയായിരിക്കാം പക്ഷേ കോഹ്ലിയുടെ നേതൃത്വത്തിൽ എത്ര കപ്പ്‌ നമ്മൾ നേടി എന്നതാണ് ചോദ്യം. വിരാട് കോഹ്ലിയുടെ ക്യാപ്റ്റൻസിയിൽ നമുക്ക് ഒരു ഐസിസി കിരീടം പോലും നേടാൻ കഴിഞ്ഞിട്ടില്ല. താരങ്ങളുടെ മുൻ കാലം പ്രകടനം നോക്കാതെയാണ് ടീമിനെ ഇപ്പോൾ സെലക്ട്‌ ചെയ്യുന്നത്. സൗരവ് ഗാംഗുലിയുടെ കാലയളവിൽ താരങ്ങളെ അവരുടെ മോശം കാലത്തും വളരെ ഏറെ സപ്പോർട്ട് ചെയ്തിരുന്നു “കൈഫ്‌ അഭിപ്രായം വ്യക്തമാക്കി