ക്രിക്കറ്റ് ലോകമിപ്പോൾ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിനായുള്ള കാത്തിരിപ്പിലാണ്. നീണ്ട രണ്ട് വർഷത്തെ കാത്തിരിപ്പിന് ശേഷം ടെസ്റ്റ് ലോകകപ്പിൽ ചാമ്പ്യന്മാരാരെന്ന് അറിയുവാനാണ് ക്രിക്കറ്റ് ആരാധകരുടെ ആവേശത്തിന് പക്ഷേ മഴ വെല്ലുവിളിയാകുമോയെന്ന സംശയം ശക്തമാണ്. മഴ കാരണം ആദ്യ ദിനത്തെ കളി ഉപേക്ഷിച്ചപ്പോൾ ബാക്കി ദിനങ്ങളിൽ പ്രഥമ ടെസ്റ്റ് ലോകകപ്പ് തുല്യ ശക്തികളായ ഇന്ത്യക്കും കിവീസിനുമിടയിൽ നടക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ആരാധകർ.മഴ എപ്രകാരം വരുന്ന ഫൈനലിൽ സ്വാധീനം ചെലുത്തുമെന്ന അകാംക്ഷ ക്രിക്കറ്റ് ചർച്ചകളിൽ സജീവമാണ്. ടോസ് നേടുന്ന ടീം എന്താകും തീരുമാനിക്കുകയെന്നതും പ്രധാനമാണ്.
എന്നാൽ ഫൈനലിന് മുൻപ് മുൻ ഇന്ത്യൻ താരങ്ങളടക്കം പലരും ന്യൂസിലാൻഡ് ടീം മത്സരത്തിൽ മുൻതൂക്കം നേടുമെന്ന് അഭിപ്രായപെട്ടത് ആരാധകർക്കും വലിയ തിരിച്ചടി സമ്മാനിച്ചിരുന്നു. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സമാന അഭിപ്രായം പങ്കുവെച്ചിരുന്നു. ഫൈനൽ കളിക്കുന്നതിന് മുൻപായി ഇംഗ്ലണ്ടിന് എതിരെ ടെസ്റ്റ് പരമ്പര കഴിഞ്ഞ ആഴ്ച കളിച്ച് ജയിച്ചതാണ് കിവസ് ടീമിന്റെ അനുകൂല ഘടകമായി പലരും ഇപ്പോൾ വിലയിരുത്തുന്നത്.
അതേസമയം ഫൈനലിൽ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ സാധ്യതകളെ കുറിച്ചും തന്റെ അഭിപ്രായം പങ്കിടുകയാണ് ഗാംഗുലി. ഫൈനലിൽ ഏറെ നിർണായകമാവുക ഇന്ത്യൻ ബാറ്റിംഗ് നിരയുടെ പ്രകടനമെന്ന് പറഞ്ഞ ദാദ ഓപ്പണിങ് ജോഡി എങ്ങനെ കിവീസ് ബൗളർമാരെ നേരിടുമെന്നതിൽ തനിക്കുള്ള ആശങ്കയും വിശദമാക്കി. “ഗിൽ :രോഹിത് ഓപ്പണിങ് ജോഡിക്ക് ഫൈനലിൽ അനവധി കാര്യങ്ങൾ നിർവഹിക്കാൻ കഴിയണം. പുതിയ പന്തിൽ സൗത്തീ, ബോൾട്, ജാമിസൺ എന്നിവർ അപകടകാരികളാണ്. അവർ പുതിയ പന്തിൽ സതാംപ്ടണിൽ സ്വിങ്ങ് അതിവേഗം കണ്ടെത്തുമെന്നത് തീർച്ച ” ഗാംഗുലി അഭിപ്രായം വിശദമാക്കി.
ഗിൽ കുറച്ചുകൂടി സംയമനം ഷോട്ടുകൾ കളിക്കുമ്പോൾ പുറത്തെടുക്കണമെന്ന് പറഞ്ഞ ഗാംഗുലി രോഹിത് ഓഫ് സ്റ്റമ്പിന് പുറത്തേക്കുള്ള ഷോട്ടുകളിൽ ജാഗ്രത പാലിക്കണമെന്നും താരം വിശദീകരിച്ചു. പുതിയ പന്തിൽ പരമാവധി ഓവറുകൾ കളിക്കുവാനാവണം ഗിൽ :രോഹിത് സഖ്യം ശ്രമിക്കേണ്ടത്. കൂടാതെ പഴയ പന്തിൽ അനായാസം കളിക്കാനുള്ള വഴി മധ്യനിരക്ക് ഒരുക്കുക ഇവരുടെ ചുമതല ആണ് “ഗാംഗുലി വാചാലനായി.