ഇന്ത്യയെ മഴ രക്ഷിച്ചു:മൈക്കൽ വോണിന്റെ ട്രോളിന് മറുപടിയുമായി ആരാധകർ

ലോകക്രിക്കറ്റിലെ ഏറ്റവും പ്രധാനപെട്ട ഒരു ചർച്ചയാണ് ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനൽ. ആരാധകരുടെ എല്ലാം ആവേശത്തിന് തിരിച്ചടി നൽകി മഴ ആദ്യ ദിനം കളി മുടക്കിയപ്പോൾ വരും ദിവസങ്ങളിൽ മഴ പെയ്യരുതേ എന്നൊരു ഒരൊറ്റ പ്രാർത്ഥനയിലാണ് ക്രിക്കറ്റ്‌ ലോകവും ഇന്ത്യൻ ആരാധകരും. പക്ഷേ വരും ദിവസങ്ങളിലും ഫൈനൽ മത്സര വേദിയായ സതാംപ്ടണിൽ മഴക്കും ഒപ്പം മുടിക്കെട്ടിയ കാലാസ്ഥക്കുമാണ് സാധ്യത. ഫൈനൽ റിസർവ്വ് ദിനത്തിലേക്കും നീണ്ട് പോകുവാനുള്ള എല്ലാ സാധ്യതയും ചില ക്രിക്കറ്റ്‌ പ്രേമികൾ വിലയിരുത്തുന്നുണ്ട്.

എന്നാൽ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനെ ഏറെ തവണയും ട്രോളാൻ അവസരം ലഭിച്ചാൽ ഉപയോഗിക്കുന്ന മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോണിന്റെ ട്വീറ്റാണ് ഇപ്പോൾ ക്രിക്കറ്റ്‌ ആരാധകരിൽ ഏറെ ചർച്ചയായി മാറുന്നത്.മഴ ആദ്യ ദിനത്തെ കളി ഏറെ അവിചാരിതമായി മുടക്കിയതിന് ഒക്കെ പിന്നാലെ ഇന്ത്യൻ ടീമിനെ പരിഹസിക്കുന്ന പുതിയ ട്വീറ്റ് പോസ്റ്റ്‌ ചെയ്തിരിക്കുകയാണ് വോൺ. താരത്തിന്റെ ട്വീറ്റ് നിമിഷ നേരം കൊണ്ട് തന്നെ വിമർശനങ്ങൾ നേരിട്ട് കഴിഞ്ഞു.

ആദ്യ ദിവസത്തെ കളി പൂർണ്ണമായി മഴ കാരണം മുടങ്ങിയതിന് പിന്നാലെ മഴ ഇന്ത്യൻ ടീമിനെ രക്ഷിച്ചുവെന്നാണ് മുൻ ഇംഗ്ലണ്ട് നായക്കൻ മൈക്കൽ വോൺ അഭിപ്രായപെട്ടത്.സോഷ്യൽ മീഡിയ ചർച്ചകളിൽ ഇടം നേടിയ ട്വീറ്റ് ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകർ വിമർശനത്തോടെ സ്വീകരിച്ചു. ഇക്കഴിഞ്ഞ ഐസിസി ഏകദിന ലോകകപ്പ് ഇംഗ്ലണ്ട് നേടിയത് പോലെ എന്നാണോ എന്നും പലരും ചോദ്യം ഉന്നയിക്കുന്നുണ്ട്. ഫൈനലിൽ കിവീസ് ടീമിനാണ് അധിപത്യമെന്നുള്ള വോണിന്റ അഭിപ്രായവും മുൻപ് വളരെ വിവാദമായിരുന്നു. നാളെ കളി തുടങ്ങട്ടെ അപ്പോൾ കാണാം ഇതിനുള്ള ഉത്തരം എന്നാണ് മറ്റ് ആരാധകാരുടെ ട്വിറ്റിനുള്ള മറുപടി.