ഐപിൽ ടീമുകൾ മറ്റുള്ള മറ്റു വിദേശ ക്രിക്കറ്റ് ടി:20 ലീഗുകളിലേക്കും സാന്നിധ്യം അറിയിക്കുന്നതാണ് കാണാൻ കഴിയുന്നത്. സൗത്താഫ്രിക്കൻ ടി :20 ലീഗിലെ 6 ഫ്രാഞ്ചൈസികളെ സ്വന്തമാക്കിയത് ഐപിൽ ടീം ഉടമസ്ഥരാണ്. രാജസ്ഥാൻ റോയൽസ്, ചെന്നൈ സൂപ്പർ കിംഗ്സ്, മുംബൈ ഇന്ത്യൻസ് തുടങ്ങിയ ടീമുകളാണ് സൗത്താഫ്രിക്കൻ ബോർഡ് നേതൃത്വത്തിൽ ആരംഭം കുറിക്കുന്ന ടി :20 ലീഗിൽ ടീമുകളെ സ്വന്തമാക്കിയത്. ഇത്തരം ഒരു സാഹചര്യം പരിഗണിച്ചു പുതിയ ഒരു തീരുമാനത്തിലേക്ക് എത്തുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ്. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങൾക്ക് മറ്റ് വിദേശ ലീഗുകളില്‍ കൂടി കളിക്കാന്‍ അനുമതി നൽകുന്ന കാര്യമാണ് ബിസിസിഐ ഇപ്പോൾ സജീവമായി പരിഗണിക്കുന്നത്
നിലവിൽ അന്താരാഷ്ട്ര ക്രിക്കറ്റ് നിന്നും അടക്കം വിരമിച്ച ഇന്ത്യൻ താരങ്ങൾക്ക് മാത്രമാണ് ടി :20 വിദേശ ലീഗുകളിൽ കളിക്കാൻ അനുമതി. ഈ ഒരു അവസരം ഉപയോഗിച്ച് യുവരാജ് സിങ് അടക്കം വിദേശ ടൂർണമെന്റുകളിൽ കളിച്ചിരുന്നു എന്നാൽ ഐപിൽ ടീമുകൾ കൂടുതൽ വിദേശ ലീഗുകളിൽ സജീവമായി വരുന്നതിനാൽ ഇന്ത്യന്‍ താരങ്ങളെ കളിക്കാന്‍ അനുമതി നൽകണമോ എന്നുള്ള കാര്യം ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ഒരിക്കൽ കൂടി സജീവ ചർച്ചയാക്കി മാറ്റുന്നത്. ഇക്കാര്യം ദേശീയ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്യുന്നുണ്ട്
ബിസിസിഐ ഈ കാര്യത്തിൽ പുനർ ചിന്ത നടത്തിയാൽ അനേകം ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് അതൊരു സഹായക തീരുമാനം ആണ്. ഇന്ത്യൻ ടീമിലേക്ക് എത്താനായി കഴിയാത്തവർക്ക് അവരുടെ കഴിവുകൾ ഇത്തരം വിദേശ ലീഗുകളിൽ കാഴ്ചവെക്കാനും കൂടാതെ കൂടുതൽ വരുമാനത്തിലേക്ക് എത്താനും കഴിയും.
ഇന്ത്യൻ ടീമിൽ തന്നെ മൂന്ന് ഫോർമാറ്റിലും സ്ഥിരമല്ലാത്ത താരങ്ങൾ ക്കും സഞ്ജു സാംസൺ പോലുള്ള എക്സ്ട്രാ ടാലെന്റ് കളിക്കാർക്കും ഇതൊരു സുവർണ്ണ അവസരം തന്നെ.നിലവിൽ ഐപിൽ മാത്രം ഏക ആശ്വാസമായുള്ള ഇന്ത്യൻ ദേശീയ ടീമില്‍ അർഹമായ അവസരങ്ങള്‍ ലഭിക്കാതെ നിരാശയിലുള്ള സഞ്ജുവിനും ഈ തീരുമാനം സഹായകമാണ്.