ഉമ്രാന്‍ മാലിക്കിനു പേസ് ഉണ്ട്. അവന്‍ ഓസ്ട്രേലിയന്‍ മണ്ണില്‍ വേണം. താരത്തിനായി വാദിച്ച് മുന്‍ ഇംഗ്ലണ്ട് താരം

umran and dravid

എല്ലാ ഫോർമാറ്റുകളിലും ഇന്ത്യയ്ക്ക് നിലവിൽ ധാരാളം ബൗളിംഗ് ഓപ്ഷനുകൾ ഉണ്ട്. ഭുവനേശ്വര്‍ കുമാര്‍ തന്‍റെ സ്വിങ്ങ് മാജിക്ക് വീണ്ടെടുത്തപ്പോള്‍ മുഹമ്മദ് ഷാമിയും ജസ്പ്രീത് ബുംറയും പതിവുപോലെ മികച്ച പ്രകടനങ്ങള്‍ തുടരുകയാണ്. പ്രസിദ് കൃഷ്ണ, അർഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്, ആവേശ് ഖാന്‍ എന്നിവരും ടീമില്‍ സ്ഥാനം നേടാന്‍ കാത്തിരിക്കുകയാണ്‌. ഇപ്പോഴിതാ ഈ വർഷാവസാനം നടക്കുന്ന ടി20 ലോകകപ്പിൽ ഉംറാൻ മാലിക്കിനെ തിരഞ്ഞെടുക്കണമെന്ന് പറയുകയാണ് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഡാരൻ ഗൗഫ്.

“ബുംറ, ലോകത്തിലെ ഏറ്റവും മികച്ച ഓൾ ഫോർമാറ്റ് ഫാസ്റ്റ് ബൗളറാണെന്ന് ഞാൻ കരുതുന്നു. അവനായിരിക്കും നിങ്ങളുടെ ആദ്യത്തെ തിരഞ്ഞെടുക്കല്‍. പുതിയ പന്തിലെ സ്കില്ലുമായാണ് ഭുവനേശ്വർ കുമാർ കളത്തിലിറങ്ങുന്നത്. തുടക്കത്തിലെ വിക്കറ്റുകൾ വീഴ്ത്തുന്നതും വേഗത കുറയ്ക്കുന്നതും ഇംഗ്ലണ്ട്-ഇന്ത്യ പരമ്പരയിൽ ഉടനീളം നമ്മൾ അത് കണ്ടതാണ്. അതിനാൽ അവൻ അവിടെ വേണം ”ഗഫ് ക്രിക്കറ്റ്.കോം യുട്യൂബ് ചാനലിനോട് പറഞ്ഞു.

Umran Malik 154 km

“സിറാജിന് നല്ല പേസ് ഉണ്ട്. ഓസ്‌ട്രേലിയയിൽ പന്തെറിയുന്നത് കണ്ടപ്പോഴും ഇന്ത്യയിൽ കണ്ടപ്പോഴും എനിക്ക് അവനിൽ എനിക്ക് മതിപ്പുണ്ടായി. അതിനു ശേഷം ഇന്ത്യക്ക് ഉംറാൻ മാലിക്കിനെ കിട്ടി. ആ വേഗതയിൽ പന്തെറിയുന്ന ആർക്കും എന്റെ ടീമിൽ ഇടം ലഭിക്കും. ഓസ്‌ട്രേലിയയിലെ പിച്ചുകളിൽ, എതിരാളികളെ ഞെട്ടിക്കാൻ നിങ്ങൾക്ക് ആ അധിക വേഗത ആവശ്യമായി വന്നേക്കാം.

Read Also -  250 അടിക്കണ ടീമിനെ 200 ല്‍ താഴെ ഒതുക്കി. 6 മത്സരങ്ങള്‍ക്ക് ശേഷം ബാംഗ്ലൂരിന് വിജയം.

“എന്നാൽ ഇന്ത്യക്ക് നിരവധി ഓപ്ഷനുകൾ ഉണ്ട്, പുതിയ പന്തിൽ വളരെയധികം കഴിവുകളുള്ള മറ്റൊരു കളിക്കാരനാണ് ഷമി. പിന്നെ പ്രസീദ് കൃഷ്ണ. ധാരാളം ഓപ്ഷനുകൾ ഉണ്ട്, പക്ഷേ എന്‍റെ ടീമില്‍ ഉംറാൻ മാലിക്കും സിറാജും ഭുവനേശ്വറും ബുംറയും ഉണ്ടാകും, ”അദ്ദേഹം പറഞ്ഞു.

umran malik practice match

2022 ലെ ഐപിഎല്ലിൽ ഉമ്രാൻ തന്റെ വേഗമേറിയ വേഗത്തിലൂടെ ഞെട്ടിച്ചിരുന്നു. പതിവായി 150 കി.മീ. വേഗതയില്‍ എത്തുന്ന താരം റണ്‍ യഥേഷ്ടം വഴങ്ങാറുണ്ട്.

Scroll to Top