അന്ന് ഹാരിസ് റൗഫ് എറിഞ്ഞ് കണ്ണുപൊട്ടിച്ചു. ഇന്ന് മധുരപ്രതികാരം ചെയ്ത് ബാസ് ഡി ലീഡെ.

bas 1 980x530 1

ലോകകപ്പിലെ ആദ്യ മത്സരത്തിൽ നെതർലൻഡ്സിനെതിരെ ഒരു ആധികാരികമായ വിജയമായിരുന്നു പാകിസ്ഥാൻ സ്വന്തമാക്കിയത്. മത്സരത്തിൽ 81 റൺസിനായിരുന്നു പാക്കിസ്ഥാന്റെ വിജയം. എന്നാൽ മത്സരത്തിൽ പാകിസ്ഥാൻ ടീമിനെ ബാറ്റുകൊണ്ടും ബോളുകൊണ്ടു വിറപ്പിച്ചത് നെതർലാൻഡ്സ് താരം ബാസ് ഡി ലീഡെ ആയിരുന്നു. ആദ്യം ബോളിങ്ങിൽ 4 വിക്കറ്റെടുത്താണ് ബാസ് ഡി ലീഡെ പാക്കിസ്ഥാനെ എറിഞ്ഞിട്ടത്.

ശേഷം ബാറ്റിംഗിന് ഇറങ്ങിയപ്പോൾ 68 പന്തുകളിൽ 67 റൺസ് നേടിയ ബാസ് ഡി ലീഡെ പാക്കിസ്ഥാൻ ടീമിന് ഭീഷണിയുയർത്തി. വളരെ ആവേശത്തോടെ പാകിസ്താന്റെ പേസ്-സ്പിൻ ആക്രമണത്തെ നേരിടാൻ ഡി ലീഡെയ്ക്ക് സാധിച്ചു. ഇതിനിടെ ഒരു മധുര പ്രതികാരവും ഡി ലീഡെ വീട്ടുകയുണ്ടായി.

മത്സരത്തിൽ നെതർലൻഡ്സിനായി ആവേശകരമായ ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചത് ഓപ്പണർ വിക്രംജീത് സിംഗും ബാസ് ഡി ലീഡെയുമായിരുന്നു. ഒരു സമയത്ത് ഇരുവരും ചേർന്ന് നെതർലൻഡ്സിനെ വിജയത്തിലെത്തിക്കുമെന്ന് പോലും തോന്നിയിരുന്നു. എന്നാൽ ഈ സമയത്ത് പാക്കിസ്ഥാൻ നായകൻ ബാബർ ആസം പേസർ ഹാരിസ് റോഫിനെ പന്തേൽപ്പിക്കുകയായിരുന്നു. 2022ൽ നടന്ന ട്വന്റി20 ലോകകപ്പിൽ റൗഫിന്റെ ഒരു കിടിലൻ ബൗൺസർ ബാസ് ഡി ലീഡെയുടെ കണ്ണിനു താഴെ കൊണ്ടിരുന്നു. ശേഷം കണ്ണിൽനിന്ന് രക്തം വരികയും ബാസ് ഡി ലീഡെ മൈതാനം വിടുകയും ചെയ്തിരുന്നു. ഇത്തരത്തിൽ ആക്രമണപരമായ ബോളിംഗ് കാഴ്ചവച്ച് ബാസ് ഡി ലീഡേയെ കൂടാരം കയറ്റാനാണ് ബാബർ ആസം ഹാരിസ് റൗഫിന് വീണ്ടും ഓവർ നൽകിയത്. എന്നാൽ ഇത്തവണ ഒരു മധുര പ്രതികാരമാണ് ബാസ് ഡി ലീഡെ വീട്ടിയത്.

See also  പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.

അന്നത്തെ ഓർമ്മകൾ വച്ച് ഹാരിസ് റൗഫ് ഇത്തവണയും ബാസ് ഡി ലീഡയ്ക്കെതിരെ ഒരു ബൗൺസർ എറിയുകയുണ്ടായി. തന്റെ തലയ്ക്കു നേരെ വന്ന ബൗൺസർ അതേ വേഗതയിൽ തന്നെ സിക്സർ പറത്താൻ താരത്തിന് സാധിച്ചു. കമന്റ്റ്റർമാരെ പോലും അത്ഭുതപ്പെടുത്തിയ രീതിയിലായിരുന്നു ലീ ഡിലെ ഈ പന്തിൽ സിക്സർ നേടിയത്. ശേഷം ഹാരിസ് റോഫിന്റെ അടുത്തെത്തുകയും കണ്ണുറുക്കി കാണിക്കുകയും ചെയ്തു. മാത്രമല്ല ഈ സിക്സിന് പിന്നാലെ ഒരു സുന്ദരമായ കട്ട് ഷോട്ട് കളിച്ചു ബൗണ്ടറി നേടാനും ലീഡേയ്ക്ക് സാധിച്ചു. ഇങ്ങനെ 2021ലെ പ്രതികാരം താരം 2023 ഏകദിന ലോകകപ്പിൽ വീട്ടിയിരിക്കുകയാണ്.

എന്നാൽ മത്സരത്തിൽ ഒരു ശക്തമായ ബോളിംഗ് പ്രകടനം തന്നെയാണ് ഹാരിസ് റൗഫും കാഴ്ചവച്ചത്. പാക്കിസ്ഥാനായി മത്സരത്തിൽ നിർണായകമായ 3 വിക്കറ്റുകൾ സ്വന്തമാക്കാൻ ഹാരിസ് റൗഫിന് സാധിച്ചിരുന്നു. എന്നിരുന്നാലും 4 വിക്കറ്റുകളും അർദ്ധസെഞ്ച്വറിയും സ്വന്തമാക്കിയ ബാസ് ബാസ് ഡി ലീഡെയുടെ പ്രകടനം വളരെയധികം ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. ലോകകപ്പിന് മുൻപ് തന്നെ തങ്ങളുടെ ടീമിനെ വിജയിപ്പിക്കാൻ പരമാവധി പരിശ്രമിക്കുമെന്ന് ഡി ലീഡെ പറഞ്ഞിരുന്നു. എന്തായാലും ഇരു ടീമുകൾക്കും ഇത്തവണത്തെ ലോകകപ്പിൽ തരക്കേടില്ലാത്ത തുടക്കം തന്നെയാണ് ലഭിച്ചിരിക്കുന്നത്.

Scroll to Top