എല്ലാ സീസണിലും മികച്ച ടീമുമായി എത്താറുള്ള ബാംഗ്ലൂരിന് ഇതുവരെ ഒരു ഐപിൽ കിരീടം നേടുവാൻ കഴിഞ്ഞിട്ടില്ല. ഇത്തവണ മെഗാ താരലേലത്തിൽ മികച്ച ടീമിനെ കരസ്ഥമാക്കാമെന്നുള്ള ഉറച്ച വിശ്വാസത്തിലാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. അതേസമയം മൂന്ന് താരങ്ങളെ ലേലത്തിന് മുൻപായി ടീമിൽ നിലനിർത്തിയ ബാംഗ്ലൂർ ടീം ലെഗ് സ്പിൻ ബൗളർ യൂസ്വേന്ദ്ര ചാഹലിനെ ടീമിൽ നിന്നും ഒഴിവാക്കിയത് ശ്രദ്ധേയമായി. താരത്തെ ലേലത്തിൽ ബാംഗ്ലൂർ ടീം തിരഞ്ഞെടുക്കുമെന്നുള്ള ചർച്ചകൾ കൂടി സജീവമാകാവേ വ്യത്യസ്ത അഭിപ്രായം പങ്കുവെക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര.
ലേലത്തിൽ ബാംഗ്ലൂർ ടീം ചാഹലിനെ സ്വന്തമാക്കില്ല എന്നാണ് ആകാശ് ചോപ്രയുടെ അഭിപ്രായം.പുതിയ ഐപിൽ ടീമുകളിൽ ഒന്നായ ലക്ക്നൗ, അഹമ്മദാബാദ് എന്നിവർ ചാഹലിനെ ടീമിലേക്കെടുക്കും എന്നാണ് ചോപ്രയുടെ നിരീക്ഷണം.തന്റെ യൂട്യൂബ് ചാനലിലൂടെ ആകാശ് ചോപ്ര മറ്റൊരു അഭിപ്രായം കൂടി പങ്കുവെക്കുകയാണ്.
പ്രത്യേകിച്ച് ചിന്നസ്വാമി സ്റ്റേഡിയത്തിൽ കളിക്കാൻ ഇറങ്ങുമ്പോൾ ലെഗ് സ്പിന്നര്‍മാരില്ലാതെ ബാംഗ്ലൂര്‍ ടീം കളിക്കാന്‍ തയ്യാറാവില്ല എന്ന് ചോപ്ര പറഞ്ഞു. ബാംഗ്ലൂർ ടീമിന്റെ തന്നെ എക്കാലത്തെയും മികച്ച ബൗളറായ ചാഹൽ 112 മത്സരങ്ങളിൽ നിന്നായി 139 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്.കൂടാതെ ഇക്കഴിഞ്ഞ സീസണിൽ 14 വിക്കറ്റുകൾ കൂടി താരം വീഴ്ത്തിയിരുന്നു.
ചാഹലിന് പകരം അഫ്‌ഘാൻ സ്പിന്നർ റാഷിദ് ഖാനെ ബാംഗ്ലൂർ ടീം നോക്കിയാൽ പോലും കിട്ടിയേക്കില്ലെന്ന് പറഞ്ഞ ചോപ്ര മറ്റ് ചില നിർദ്ദേശങ്ങൾ പങ്കുവെച്ചു. “റാഷിദ് ഖാനെ ബാംഗ്ലൂർ ടീം നോക്കണ്ട. എന്നാൽ അവർക്ക് രാഹുൽ ചഹാർ, രവി ബിഷ്ണോയ് എന്നിവർക്കായി നോക്കാം. രാഹുൽ ചഹാറിനായി ബാംഗ്ലൂർ വമ്പൻ തുക ചിലവഴിക്കുമെന്നാണ് എന്റെ ഒരു വിശ്വാസം “ചോപ്ര പറഞ്ഞു.