വീരാട് കോഹ്ലി ദേഷ്യം തീര്‍ത്തു. ശിക്ഷയും കാത്തിരിക്കുന്നു

ന്യൂസിലന്‍റിനെതിരെയുള്ള രണ്ടാം ടെസ്റ്റ് മത്സരത്തില്‍ ക്യാപ്റ്റനായി തിരിച്ചെത്തിയ വീരാട് കോഹ്ലി റണ്ണൊന്നും എടുക്കാതെയാണ് പുറത്തായത്. നേരിട്ട നാലാം പന്തില്‍ സ്പിന്നര്‍ അജാസ് പട്ടേലിന്‍റെ പന്ത് ഡിഫന്‍റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ വിക്കറ്റിനു മുന്നില്‍ കുടുങ്ങുകയായിരുന്നു.

ഓണ്‍ ഫീല്‍ഡ് അംപയര്‍ അനില്‍ ചൗധരി ഔട്ട് വിളിച്ചെങ്കിലും, വീരാട് കോഹ്ലി റിവ്യൂ എടുക്കുകയായിരുന്നു. എന്നാല്‍ വിവാദമായ തീരുമാനത്തിലൂടെ തേര്‍ഡ് അംപയറും ഔട്ട് വിളിക്കുകയായിരുന്നു. ബാറ്റിൽ ആദ്യ ബോൾ കൊള്ളുന്നത് റിപ്ലേകളിൽ വ്യക്തമായിട്ടും. കൂടുതൽ തെളിവുകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു. ഓണ്ഫീൽഡ് അമ്പയറോട്  തന്റെ തീരുമാനത്തിൽ തുടരാൻ തേർഡ് അമ്പയർ ആവശ്യപ്പെട്ടത്

കരിയറിലെ പതിനാലാം തവണെയാണ് വീരാട് കോഹ്ലി പൂജ്യത്തിനു പുറത്താകുന്നത്. പുറത്തായതിന്‍റെ നിരാശ പ്രകടിപ്പിച്ചാണ് വീരാട് കോഹ്ലി ഡ്രസിങ്ങ് റൂമിലേക്ക് മടങ്ങിയത്. ബൗണ്ടറി റോപ്പില്‍ അടിച്ചാണ് വീരാട് കോഹ്ലി ദേഷ്യം തീര്‍ത്തത്. കളത്തിലെ മോശം പെരുമാറ്റത്തിനു കോഹ്ലിക്ക് ശിക്ഷ കിട്ടുമോ എന്നാണ് അറിയേണ്ടത്

 മത്സരത്തിൽ ടോസ് നേടി ആദ്യ ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ ഇന്ത്യ ഒന്നാം ദിനം അവസാനിക്കുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 221 റൺസ് നേടിയിട്ടുണ്ട്. സെഞ്ചുറി നേടിയ മായങ്ക് അഗർവാളാണ് ആദ്യ ദിനത്തിൽ ഇന്ത്യയുടെ രക്ഷകനായത്.