ഓള്‍റൗണ്ട് പ്രകടനവുമായി ഷഫാലി വെര്‍മ്മ. ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ വനിതകള്‍ വിജയവഴിയില്‍ തിരിച്ചെത്തി

ഏഷ്യ കപ്പിലെ പോരാട്ടത്തില്‍ ബംഗ്ലാദേശ് വനിതകളെ 59 റണ്‍സിനു പരാജയപ്പെടുത്തി ഇന്ത്യന്‍ വനിതകള്‍ വിജയവഴിയില്‍ തിരിച്ചെത്തി. ഇന്ത്യ ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിനു നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സില്‍ എത്താനാണ് സാധിച്ചത്.

വിജയത്തോടെ 5 മത്സരങ്ങളില്‍ നിന്നും 8 പോയിന്‍റുമായി ഇന്ത്യ ഒന്നാം സ്ഥാനത്താണ്. കഴിഞ്ഞ മത്സരത്തില്‍ പാക്കിസ്ഥാനുമായി ഇന്ത്യ തോല്‍വി വഴങ്ങിയിരുന്നു. തായ്ലന്‍റിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം

FeinZy4VsAAw0rF

വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് താരങ്ങളെ ഇന്ത്യന്‍ ബോളര്‍മാര്‍ പിടിച്ചുനിര്‍ത്തി. ഫര്‍ഗാന (40 പന്തില്‍ 30) മുര്‍ഷിദ (25 പന്തില്‍ 21 ) സുല്‍ത്താന (29 പന്തില്‍ 36) എന്നിവരാണ് ബംഗ്ലാദേശ് നിരയില്‍ രണ്ടക്കം കടന്നത്. 69 ന് 2 എന്ന നിലയില്‍ നിന്നുമാണ് ബംഗ്ലാദേശ് തകര്‍ന്നത്.

ഇന്ത്യക്കായി ഷഫാലി വെര്‍മ്മ, ദീപ്തി ശര്‍മ്മ എന്നിവര്‍ 2 വിക്കറ്റ് വീതം വീഴ്ത്തി. രേണുക സിങ്ങ്, സ്നേഹ് റാണ എന്നിവര്‍ ഓരോ വിക്കറ്റ് വീതം പങ്കിട്ടു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് നേടി. ടോപ്പ് 3 യുടെ സൂപ്പര്‍ പ്രകടനമാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്.

ഇന്ത്യക്കായി ഷഫാലി വെര്‍മ്മയും (44 പന്തില്‍ 55) സ്മൃതി മന്ദാനയും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 96 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 38 പന്തില്‍ 47 റണ്‍സ് നേടിയ സ്മൃതി റണ്ണൗട്ടിലൂടെ ആദ്യം പുറത്തായപ്പോള്‍ പിന്നാലെ ഷഫാലിയും മടങ്ങി. പിന്നീട് 24 പന്തില്‍ 4 ഫോറടക്കം 35 റണ്‍സ് നേടിയ ജെമീമ റോഡ്രിഗസാണ് ഇന്ത്യയെ 150 കടത്തിയത്.

ബംഗ്ലാദേശിനായി റുമാന അഹമ്മദ് 3 വിക്കറ്റ് വീഴ്ത്തി.

Previous articleവീണ്ടും പരിക്ക്. ദക്ഷിണാഫ്രിക്കകെതിരെയുള്ള പരമ്പരയില്‍ നിന്നും ഇന്ത്യന്‍ പേസര്‍ പുറത്ത്
Next articleസഞ്ചു സാംസണ്‍ ടീമില്‍ തുടരും. രണ്ടാം ഏകദിനം നാളെ. തോറ്റാല്‍ പരമ്പര നഷ്ടം