സഞ്ചു സാംസണ്‍ ടീമില്‍ തുടരും. രണ്ടാം ഏകദിനം നാളെ. തോറ്റാല്‍ പരമ്പര നഷ്ടം

ദക്ഷിണാഫ്രിക്കകെതിരെയുള്ള രണ്ടാം ഏകദിനം ഞായറാഴ്ച്ച റാഞ്ചിയില്‍ നടക്കും. ആദ്യ മത്സരത്തില്‍ തോല്‍വി നേരിട്ട ഇന്ത്യക്ക് ഈ മത്സരം ജീവന്‍ മരണ പോരാട്ടത്തിലാണ്. ബാറ്റിംഗിലും ബോളിംഗിലും ഫീല്‍ഡിങ്ങിലും മോശമായാണ് ഇന്ത്യ പരാജയപ്പെട്ടത്.

തോറ്റാല്‍ പരമ്പര നഷ്ടം എന്ന നിലയില്‍ നില്‍ക്കുമ്പോള്‍ ടീമില്‍ കാര്യമായ മാറ്റം ഉണ്ടാകില്ലാ. ഓപ്പണിംഗില്‍ ശിഖാര്‍ ധവാനും ഗില്ലും തന്നെ തുടരും. ഇരുവരും കഴിഞ്ഞ പരമ്പരകളില്‍ മികച്ച പ്രകടനം നടത്തിയവരാണ്. റുതുരാജ് ഗെയ്ക്വാദും ഇഷാന്‍ കിഷനും മോശമാക്കിയെങ്കിലും തന്‍റേതായ ദിവസങ്ങളില്‍ ഒറ്റയ്ക്ക് ജയിപ്പിക്കാന്‍ കഴിയുന്നവരാണ് ഇരുവരും.

ശ്രേയസ്സ് അയ്യരും സഞ്ചു സാംസണും കഴിഞ്ഞ മത്സരത്തില്‍ അര്‍ദ്ധസെഞ്ചുറി നേടിയിരുന്നു. ഇരുവരും ടീമില്‍ തുടരും. കഴിഞ്ഞ മത്സരത്തില്‍ 6 ബാറ്റര്‍ + 5 ബോളര്‍ എന്ന കോംമ്പിനേഷനിലാണ് ഇന്ത്യ ഇറങ്ങിയത്.

കഴിഞ്ഞ മത്സരത്തില്‍ ബോളര്‍മാര്‍ നിരാശപ്പെടുത്തിയതിനാല്‍ ഒരേയൊരു മാറ്റം പ്രതീക്ഷിക്കാം. ഓള്‍റൗണ്ടറായ ഷഹബാസ് അഹമ്മദ് പ്ലേയിങ്ങ് ഇലവനില്‍ ഇടം പിടിച്ചേക്കാം. പരിക്കേറ്റ ദീപക്ക് ചഹറിനു പകരം വാഷിങ്ങ് ടണ്‍ സുന്ദറിനെ സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയട്ടുണ്ട്.

പേസ് ബോളിംഗ് ചുമതല ഠാക്കൂര്‍ – സിറാജ് – ആവേശ് എന്നിവര്‍ക്കാണ്. സ്പിന്‍ ബോളിംഗ് ചുമതല കുല്‍ദീപിനാണ്.

ഇന്ത്യന്‍ സാധ്യത ഇലവന്‍ – ശിഖാര്‍ ധവാന്‍, ശുഭ്മാന്‍ ഗില്‍, റുതുരാജ് ഗെയ്ക്വാദ്, ഇഷാന്‍ കിഷന്‍, ശ്രേയസ്സ് അയ്യര്‍, സഞ്ചു സാംസണ്‍, ഷഹബാസ് അഹമ്മദ്, ഷര്‍ദ്ദുല്‍ ടാക്കൂര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ആവേശ് ഖാന്‍

ഇന്ത്യന്‍ സമയം ഉച്ചക്ക് 1:30 നാണ് മത്സരം. തത്സമയം സ്റ്റാര്‍ സ്പോര്‍ട്ട്സിലും ഹോട്ട്സ്റ്റാറിലും കാണാം