കിതച്ച് വിജയിച്ചു. ബംഗ്ലാദേശിനെതിരെയുള്ള പരമ്പര ഇന്ത്യ തൂത്തുവാരി.

ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് വിജയം. ബംഗ്ലാദേശ് ഉയര്‍ത്തിയ 145 റണ്‍സ് വിജയലക്ഷ്യം 7 വിക്കറ്റ് നഷ്ടത്തിലാണ് മറികടന്നത്. സ്കോര്‍ – ഇന്ത്യ 314 & 145/7 ബംഗ്ലാദേശ് – 227 & 231. എട്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ശ്രേയസ്സ് – അശ്വിന്‍ കൂട്ടുകെട്ടാണ് ഇന്ത്യയെ രക്ഷിച്ചത്.

അനായാസ വിജയം നേടി എത്തിയ ഇന്ത്യയെ ബംഗ്ലാദേശ് സ്പിന്നര്‍മാര്‍ വരിഞ്ഞുമുറുക്കി. ആദ്യ ദിനം നാലു വിക്കറ്റ് വീണപ്പോള്‍ രണ്ടാം ദിനത്തിന്‍റെ ആദ്യ മണിക്കൂറില്‍ തന്നെ 3 വിക്കറ്റുകള്‍ വീണു. ജയദേവ് ഉനദ്ഘട്ട് (13) അക്സര്‍ പട്ടേല്‍ (34) റിഷഭ് പന്ത് (9) എന്നിവര്‍ പുറത്തായതോടെ ഇന്ത്യ 74 ന് 7 എന്ന നിലയിലായി.

351399

പിന്നീടാണ് അശ്വിന്‍ – ശ്രേയസ്സ് സംഖ്യം ഒന്നിച്ചത്. ആദ്യം പ്രതിരോധ മതില്‍ തീര്‍ത്ത ഇരുവരും ആദ്യ മണിക്കൂറിനു ശേഷം ശ്രേയസ്സ് ബൗണ്ടറി കണ്ടെത്താന്‍ ആരംഭിച്ചു. അശ്വിനും കൂടെ ചേര്‍ന്നതോടെ കൂടുതല്‍ പരിക്കുകളില്ലാതെ ഇന്ത്യ വജയത്തിലെത്തി.

അശ്വിന്‍ 42 റണ്‍ നേടിയപ്പോള്‍ ശ്രേയസ്സ് 29 റണ്‍ നേടി. ഇരുവരും ചേര്‍ന്ന് 67 റണ്‍സാണ് എട്ടാം വിക്കറ്റില്‍ കൂട്ടിചേര്‍ത്തത്. ബംഗ്ലാദേശിനായി മെഹ്ദി 5 വിക്കറ്റ് വീഴ്ത്തി. ഷാക്കീബ് 2 വിക്കറ്റ് സ്വന്തമാക്കി.

മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോൾ നാലിന് 45 റൺസെന്ന നിലയിലായിരുന്നു ഇന്ത്യ. ഗില്‍ (7) രാഹുല്‍ (2) പൂജാര (6) വിരാട് കോഹ്ലി (1) എന്നിവരാണ് ആദ്യ ദിവസം പുറത്തായത്.

നേരത്തെ രണ്ടാം ഇന്നിങ്സിൽ ബംഗ്ലദേശ് 231 റൺസിനു പുറത്തായിരുന്നു. അർധ സെഞ്ചറി നേടിയ ലിറ്റൻ ദാസാണ് ബംഗ്ലദേശിന്റെ ടോപ് സ്കോറർ. 98 പന്തുകൾ നേരിട്ട താരം 73 റൺസെടുത്തു. ഓപ്പണർ സാക്കിർ ഹസനും (135 പന്തിൽ 51) അർധ സെഞ്ചറി നേടി. നൂറുൽ ഹസന്‍ (29 പന്തിൽ 31), തസ്കിൻ അഹമ്മദ് (46 പന്തിൽ 31) എന്നിവരും ദേദപ്പെട്ട പ്രകടനം നടത്തി. അക്സർ പട്ടേൽ മൂന്നു വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജ്, അശ്വിൻ എന്നിവര്‍ രണ്ടു വിക്കറ്റു വീതവും ഉമേഷ് യാദവും ജയ്ദേവ് ഉനദ്ഘട്ടും ഓരോ വിക്കറ്റും വീഴ്ത്തി.

Previous articleട്രയല്‍സില്‍ കൊണ്ടുപോയത് സഞ്ചു ചേട്ടന്‍. ടീമിലെത്തിയതിനു പിന്നാലെ എന്നെ വിളിച്ചു ; അബ്ദുള്‍ ബാസിത്.
Next articleലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് – സ്ഥാനം ശക്തമാക്കി ഇന്ത്യ