ട്രയല്‍സില്‍ കൊണ്ടുപോയത് സഞ്ചു ചേട്ടന്‍. ടീമിലെത്തിയതിനു പിന്നാലെ എന്നെ വിളിച്ചു ; അബ്ദുള്‍ ബാസിത്.

sanju and abdul basith

ഇക്കഴിഞ്ഞ ഐപിഎല്‍ മിനി താരലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സില്‍ രണ്ട് മലയാളി താരങ്ങള്‍ക്കൂടിയാണ് ഇടം നേടിയത്. ആദ്യ ഘട്ടത്തില്‍ മലയാളി താരങ്ങളെ ആരും വിളിച്ചില്ലെങ്കിലും രണ്ടാം ഘട്ടത്തില്‍ ആസിഫിനെ 30 ലക്ഷത്തിനും ഓള്‍ റൗണ്ടര്‍ ബാസിത്തിനെ 20 ലക്ഷത്തിനുമാണ് രാജസ്ഥാന്‍ റോയല്‍സ് വിളിച്ചെടുത്തത്.

ഇപ്പോഴിതാ തന്നെ രാജസ്ഥാന്‍ റോയല്‍സിലെ ട്രെയല്‍സില്‍ കൊണ്ടുപോയത് സഞ്ചു സാംസണ്‍ ആണെന്ന് വെളിപ്പെടുത്തുകയാണ് അബ്ദുള്‍ ബാസിത്. ” സെയ്ദ് മുഷ്താഖ് അലി ട്രോഫിക്ക് ശേഷം ഞങ്ങള്‍ ആറോളം പേരെ സഞ്ചു സാംസണ്‍ ട്രെയല്‍സില്‍ കൊണ്ടുപോയി. എല്ലാവരും നന്നായി തന്നെ ചെയ്തിരുന്നു. ” കേരള താരം പറഞ്ഞു.

321610880 896603691496890 6665819699467957712 n

രാജസ്ഥാന്‍ സ്വന്തമാക്കിയതിനു ശേഷം ക്യാപ്റ്റന്‍ സഞ്ചു സാംസണ്‍ തന്നെ വിളിച്ചു എന്നും വെല്‍ക്കം ടൂ ഫാമിലി എന്ന് പറയുകയും ചെയ്തു. അവസരം കിട്ടിയാല്‍ നല്ല പ്രകടനം പുറത്തെടുത്ത് ടീമിനെ വിജയത്തില്‍ എത്തിക്കുമെന്നും അബ്ദുള്‍ ബാസിത് പ്രതീക്ഷ പങ്കുവച്ചു.

സച്ചിനെ കണ്ടാണ് ക്രിക്കറ്റിലേക്ക് എത്തിയതെന്നും സഞ്ചു ചേട്ടനും മുഹമ്മദ് അസ്ഹറുദ്ദീനുമാണ് പ്രചോദനം എന്നാണ് അബ്ദുള്‍ ബാസിത് പറഞ്ഞത്.

See also  ഇംഗ്ലണ്ട് നേരിടുന്ന വലിയ പ്രശ്നമിതാണ്. അടുത്ത ടെസ്റ്റിലും പരാജയപ്പെടും. മഞ്ജരേക്കർ പറയുന്നു.
Scroll to Top