ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് – സ്ഥാനം ശക്തമാക്കി ഇന്ത്യ

icc wtc shreyas

ബംഗ്ലാദേശിനെതിരെയുള്ള രണ്ടാം വിജയത്തോടെ ഇന്ത്യ പരമ്പര തൂത്തുവാരി. 145 റണ്‍സിന്‍റെ വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 3 വിക്കറ്റിന്‍റെ വിജയമാണ് നേടിയത്. ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്‍റെ ഭാഗമായിരുന്നു ഈ പരമ്പര. രണ്ടാം മത്സരവും വിജയിച്ചതോടെ ഇന്ത്യ രണ്ടാം സ്ഥാനത്ത് ലീഡ് വര്‍ധിപ്പിച്ചു.

ഇന്ത്യയുടെ വിജയത്തോടെ വിജയ ശതമാനം 55.77 ല്‍ നിന്നും 58.93 ലേക്ക് ഉയര്‍ന്നു. ഓസ്ട്രേലിയയാണ് (76.92) ഒന്നാമത്. സൗത്താഫ്രിക്ക (54.55) ശ്രീലങ്ക (53.33) ആണ് ഇന്ത്യയുടെ പുറകില്‍.

351399

ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പരമ്പരയില്‍ ഇന്ത്യക്ക് ഇനി ഓസ്ട്രേലിയന്‍ പരമ്പര മാത്രമാണ് അവശേഷിക്കുന്നത്. ഫെബ്രുവരി – മാര്‍ച്ച് മാസങ്ങളിലാണ് 4 ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പര. ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ടേബിളില്‍ മുന്നിലെത്തുന്ന രണ്ട് ടീമുകളാണ് ഫൈനല്‍ കളിക്കുക. ഇന്ത്യ, ഓസ്ട്രേലിയ, സൗത്താഫ്രിക്ക എന്നിവരാണ് ഫൈനല്‍ കളിക്കാന്‍ സാധ്യത.

icc wtc point table
Read Also -  സൂര്യയെ ക്യാപ്റ്റനാക്കാൻ ആദ്യം ശ്രമിച്ചത് ദ്രാവിഡ്‌. വെളിപ്പെടുത്തലുമായി ബോളിംഗ് കോച്ച്.
Scroll to Top