എട്ടാം വിക്കറ്റ് ബംഗ്ലാദേശിനു തലവേദന സൃഷ്ടിച്ചു. ഇന്ത്യ 404 റണ്‍സില്‍ പുറത്തായി

ബംഗ്ലാദേശിനെതിരെയുള്ള ആദ്യ ടെസ്റ്റിന്‍റെ രണ്ടാം ദിനം ഇന്ത്യ 404 റണ്‍സില്‍ എല്ലാവരും പുറത്തായി. ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്കായി ചേത്വേശര്‍ പൂജാര, ശ്രേയസ്സ് അയ്യര്‍, അശ്വിന്‍ എന്നിവരുടെ അര്‍ദ്ധസെഞ്ചുറിയാണ് ഇന്ത്യയെ 400 നു മുകളിലുള്ള സ്കോറില്‍ എത്തിച്ചത്.

6 വിക്കറ്റിന് 278 റണ്‍സ് എന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് ആദ്യ സെക്ഷനില്‍ തന്നെ ശ്രേയസ്സ് അയ്യരെ നഷ്ടമായി. 4 റണ്‍സ് മാത്രമാണ് രണ്ടാം ദിനം ശ്രേയസ്സിനു കൂട്ടിചേര്‍ക്കാനായത്. 192 പന്തില്‍ 10 ഫോര്‍ സഹിതം 86 റണ്‍സാണ് ശ്രേയസ്സ് സ്കോര്‍ ചെയ്തത്.

Fj 5lfNacAEj 5V

എട്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന കുല്‍ദീപ് – അശ്വിന്‍ കൂട്ടുകെട്ട് ബംഗ്ലാദേശിനു തലവേദന സൃഷ്ടിച്ചു.ഇരുവരും ചേര്‍ന്ന് 87 റണ്‍സ് കൂട്ടുകെട്ട് ഉണ്ടാക്കി. 113 പന്തില്‍ 58 റണ്‍സാണ് അശ്വിന്‍ നേടിയത്. അശ്വിന്‍ പുറത്തായതിനു പിന്നാലെ വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നു. കുല്‍ദീപ് യാദവ് (40) സിറാജ് (4) എന്നവരാണ് പുറത്തായ മറ്റുള്ളവര്‍.

ബംഗ്ലാദേശിനായി തൈജുള്‍ ഇസ്ലാമും മെഹ്ദിയും 4 വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ആദ്യ ദിനം 90 റണ്‍സ് നേടിയ പൂജാരയാണ് ഇന്ത്യന്‍ ടോപ്പ് സ്കോര്‍

Previous articleകലാശ പോരാട്ടത്തിൽ കണക്കുകൾ ആർക്കൊപ്പം?
Next articleഎന്നോട് ഗ്രീസ്മാൻ പറഞ്ഞത് ലോകത്തിലെ ഏറ്റവും മികച്ച താരം ലയണൽ മെസ്സി ആണെന്ന്, എന്നാൽ അത് തെറ്റാണെന്ന് ഫൈനലിൽ കാണിക്കണം; ചുവാമെനി