ടി :20 ക്രിക്കറ്റ് ലോകകപ്പിൽ എല്ലാവരും കയ്യടിച്ച പ്രകടനം നടത്തിയാണ് പാക് ടീം സെമിയിൽ പുറത്തായത്. സൂപ്പർ 12 റൗണ്ടിൽ കളിച്ച അഞ്ചിൽ എല്ലാ കളികളും ജയിച്ച പാകിസ്ഥാൻ ടീം തോൽവി അറിയാതെ സെമിയിലേക്ക് എത്തി എങ്കിലും ഓസ്ട്രേലിയക്ക് മുൻപിൽ സെമി ഫൈനലിൽ അടിപതറി. എല്ലാ അർഥത്തിലും തിളങ്ങിയ പാക് ടീം ഇത്തവണ കിരീടം നേടുമെന്ന് പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ സെമിയിലെ തോൽവിക്ക് പിന്നാലെ ബംഗ്ലാദേശ് എതിരായ പരമ്പര കളിക്കാനായി എത്തി പരിശീലം ആരംഭിച്ച പാകിസ്ഥാൻ ടീം വിവാദങ്ങൾ പിടിച്ചുപറ്റുകയാണിപ്പോൾ. ബംഗ്ലാദേശിൽ വെച്ചാണ് പാകിസ്ഥാൻ ടീം അവരുമായി ടി :20 പരമ്പര കളിക്കുക.
എന്നാൽ കഴിഞ്ഞ ദിവസം പരമ്പരക്ക് മുന്നോടിയായി പരിശീലനം ആരംഭിച്ച പാകിസ്ഥാൻ ടീം നെറ്റ്സിന് സൈഡിൽ അവരുടെ ദേശീയ പതാക കുത്തിയത് വിവാദവും സൃഷ്ടിച്ചു കഴിഞ്ഞു. ഒപ്പം വിമർശനങ്ങൾക്കും ഇത് വഴി ഒരുക്കി കഴിഞ്ഞു.പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായ സഖ്‌ലൈൻ മുഷ്താഖിന്റെ ഈ ഒരു കടുത്ത വൻ തീരുമാനമാണ് പുതിയ വിവാദങ്ങൾക്ക് കാരണമായി മാറിയതും എല്ലാവരിലും ഞെട്ടൽ സൃഷ്ടിച്ചതും. ടീമിലെ എല്ലാ താരങ്ങൾക്കും പ്രചോദനം ഉണരാൻ പാകിസ്ഥാൻ കോച്ച് ഇപ്രകാരം പരിശീലന മൈതാനത്തിൽ കോടി നാട്ടുവാൻ ആവശ്യപെടുകയായിരുന്നു.
നവംബർ 19നാണ് പാകിസ്ഥാനും ബംഗ്ലാ ടീമും തമ്മിലുള്ള ആദ്യത്തെ ടി :20 മത്സരം. മൂന്ന് മത്സരങ്ങൾ ഉൾപ്പെടുന്ന ടി :20 പരമ്പരക്ക് പിന്നാലെ പാകിസ്ഥാൻ രണ്ട് ടെസ്റ്റുകളും കളിക്കുനുണ്ട്. പാകിസ്ഥാൻ ക്രിക്കറ്റ് ടീം നടപടിക്ക് എതിരെ ബംഗ്ലാ ക്രിക്കറ്റ് ആരാധകർ ഇതിനകം ഏറെ രൂക്ഷമായ ആക്ഷേപം ഉന്നയിച്ചു കഴിഞ്ഞു. എന്ത് അടിസ്ഥാനത്തിലാണ് ഈ ഒരു പ്രവർത്തിയെന്ന് ചില മുൻ താരങ്ങൾ അടക്കം ചോദിക്കുമ്പോൾ സോഷ്യൽ മീഡിയയിലും ഇക്കാര്യത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. പക്ഷേ ഈ വിഷയത്തിൽ ഇതുവരെ കോച്ചോ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡോ ഒരു അഭിപ്രായവും വ്യക്തമാക്കിയിട്ടില്ല