വാർണറെ എന്തിന് പുറത്താക്കി :ഒടുവിൽ കാരണവുമായി ബാറ്റിങ് കോച്ച്

images 2021 11 16T144602.576

ഐസിസി ടി :20 ക്രിക്കറ്റ്‌ ലോകകപ്പ് കിരീടം ആദ്യമായി ഓസ്ട്രേലിയൻ ടീം നേടിയപ്പോൾ എല്ലാവരുടെയും കയ്യടികൾ നേടിയത് സ്റ്റാർ ഓപ്പണറായ ഡേവിഡ് വാർണർ തന്നെയാണ്. ഇത്തവണ ടി :20 ലോകകപ്പിൽ തന്റെ പഴയ ഫോമിലേക്ക് ഉയർന്ന വാർണർ ഏഴ് കളികളിൽ നിന്ന് 289 റൺസ് നേടി ടൂർണമെന്റിലെ പ്ലയെർ അവാർഡ് കരസ്ഥമാക്കിയിരുന്നു.താരം ഇക്കഴിഞ്ഞ ഐപിഎല്ലിൽ തന്റെ മോശം ഫോമിലൂടെയാണ് കടന്നുപോയതെങ്കിൽ പോലും ഓസ്ട്രേലിയക്കായി മിന്നും ഫോം വീണ്ടെടുത്ത വാർണർ ഹൈദരാബാദ് ടീം മാനേജ്മെന്റിനും ഇപ്പോൾ മറുപടികൾ നൽകുകയാണ്. സീസണിൽ ക്യാപ്റ്റൻസി റോൾ നഷ്ടമായ താരത്തിന് പ്ലേയിംഗ്‌ ഇലവനിൽ പോലും അവസരം ലഭിച്ചില്ല.

എന്നാൽ ഇക്കഴിഞ്ഞ ഐപിഎല്ലിൽ എന്ത്‌ കാരണത്താലാണ് ഹൈദരാബാദ് ടീം വാർണറെ പ്ലെയിങ് ഇലവനിൽ നിന്നും പുറത്താക്കിയതെന്ന് ഇപ്പോൾ തന്നെ വ്യക്തമാക്കുകയാണ് മുൻ ഓസ്ട്രേലിയൻ താരവും ഹൈദരാബാദ് ടീമിന്റെ ബാറ്റിങ് കോച്ചായ ബ്രാഡ് ഹാഡിൻ. ഡേവിഡ് വാർണറെ മാറ്റിനിർത്തിയത് കളിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൊണ്ടല്ല എന്ന് തുറന്നുപറയുകയാണ് ഹാഡിൻ.’ഡേവിഡ് വാർണറെ മാറ്റിനിർത്താനുള്ള കാരണം ഒരിക്കലും അദേഹത്തിന്റെ പ്രകടനം അല്ല. കളിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അല്ല ഇതിന് പിന്നിൽ. അത്‌ ടീം ഉടമകൾ തമ്മിലുള്ള കാര്യമാണ്. വാർണർ വളരെ മികവോടെയാണ് നെറ്റ്സിൽ അടക്കം കളിച്ചത്. “ഹാഡിൻ അഭിപ്രായം തുറന്ന് പറഞ്ഞു.

See also  ഇമ്പാക്ട് പ്ലയർ നിയമം ഓൾറൗണ്ടർമാരെ ഇല്ലാതാക്കുന്നു. വിമർശനവുമായി രോഹിത് ശർമ.

“ലോകകപ്പിൽ നമ്മൾ വാർണറുടെ മികവ് കണ്ടതാണ്. അൽപ്പം പിടിച്ചുനിന്നാൽ ഡേവിഡ് വാർണറോളം മികച്ച മറ്റൊരു ബാറ്റ്‌സ്മാനില്ല. അദ്ദേഹം ഐപിഎല്ലിൽ കളിക്കാൻ എത്തുമ്പോൾ മത്സരപരിചയം കുറവായിരുന്നു. നെറ്റ്സിൽ അദ്ദേഹം താളം കണ്ടെത്തിയിരുന്നു. അൽപ്പം കൂടി അവസരം ലഭിച്ചിരുന്നേൽ അദ്ദേഹം ഏറെ തിളങ്ങിയേനെ. പക്ഷേ കോച്ചിന് പോലും ഒന്നും ചെയ്യുവാൻ കഴിയുമായിരുന്നില്ല. അത്‌ ടീം ഉടമസ്തരുമായുള്ള കാര്യം മാത്രമാണ് “ഹാഡിൻ വ്യക്തമാക്കി

Scroll to Top