ഏറ്റവും പുതിയ ഐസിസി പുരുഷന്മാരുടെ പ്ലെയർ റാങ്കിംഗിൽ നിരവധി ഇന്ത്യൻ താരങ്ങൾ വമ്പൻ മുന്നേറ്റം നടത്തിയിട്ടും പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിന്‍റെ ടി20 ബാറ്റിംഗ് റാങ്കിംഗിന് ഇളക്കം തട്ടാനായില്ലാ. അടുത്തിടെ പൂർത്തിയായ വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയിൽ ഇന്ത്യ 4-1 ന് പരമ്പര സ്വന്തമാക്കിയിരുന്നു. പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയ ശ്രേയസ് അയ്യരും ഋഷഭ് പന്തും വന്‍ മുന്നേറ്റമാണ് നടത്തിയത്.
ഫ്ലോറിഡയിൽ നടന്ന പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിൽ അയ്യർ അർധസെഞ്ചുറി നേടിയിരുന്നു. ഇതോടെ ബാറ്റർ റാങ്കിംഗിൽ ആറ് സ്ഥാനങ്ങൾ ഉയർന്ന് 19-ാം സ്ഥാനത്തെത്തി. നാലാം മത്സരത്തിൽ 44 റൺസ് നേടിയ പന്ത് 115 ഏഴ് സ്ഥാനങ്ങൾ കയറി 59-ാം സ്ഥാനത്തെത്തി.
എമർജിംഗ് ഓപ്പണർ സൂര്യകുമാർ യാദവ് 135 റൺസുമായി പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് സ്‌കോറർ ആയിരുന്നു, എന്നാൽ അവസാന മത്സരത്തിൽ അദ്ദേഹത്തിന് വിശ്രമം നൽകാനുള്ള തീരുമാനം, ഒന്നാം റാങ്കിങ്ങിലുള്ള ബാബറിനെ മറികടക്കാനുള്ള അവസരം അദ്ദേഹത്തിന് നഷ്‌ടമായി.
T20 BATTING RANKING | |||
---|---|---|---|
1 | Babar Azam | PAK | 818 |
2 | Suryakumar Yadav | IND | 805 |
3 | Mohammad Rizwan | PAK | 794 |
4 | Aiden Markram | SA | 792 |
5 | Dawid Malan | ENG | 731 |
6 | Aaron Finch | AUS | 716 |
7 | Pathum Nissanka | SL | 661 |
8 | Devon Conway | NZ | 655 |
9 | Nicholas Pooran | WI | 644 |
10 | Martin Guptill | NZ | 638 |
ഈ മാസം അവസാനം ദുബായിൽ നടക്കുന്ന ഏഷ്യാ കപ്പിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ മത്സരത്തിനു മുന്നോടിയായി ബാബർ അസം 13 റേറ്റിംഗ് പോയിന്റുകളുടെ ലീഡ് നേടിയതോടെ, ടി20 റാങ്കിംഗിൽ യാദവ് രണ്ടാം സ്ഥാനത്ത് തുടരുന്നു.
T20 BOWLER RANKING | |||
---|---|---|---|
1 | Josh Hazlewood | AUS | 792 |
2 | Tabraiz Shamsi | SA | 716 |
3 | Rashid Khan | AFG | 709 |
4 | Adil Rashid | ENG | 702 |
5 | Adam Zampa | AUS | 698 |
6 | Akeal Hosein | WI | 674 |
7 | Wanindu Hasaranga | SL | 668 |
8 | Maheesh Theekshana | SL | 647 |
9 | Bhuvneshwar Kumar | IND | 644 |
10 | Ashton Agar | AUS | 640 |
ബൗളിംഗ് റാങ്കിംഗിലും ഇന്ത്യന്‍ താരങ്ങള്‍ വലിയ മുന്നേറ്റങ്ങൾ നടത്തി. യുവ സ്പിന്നർ രവി ബിഷ്‌ണോയി 50 സ്ഥാനങ്ങൾ കയറി 44-ാം സ്ഥാനത്തെത്താൻ കഴിഞ്ഞു. ടീമംഗങ്ങളായ ആവേശ് ഖാൻ (59), അക്സർ പട്ടേൽ(60 ), കുൽദീപ് യാദവ് (89) എന്നിവരും മികച്ച മുന്നേറ്റം നടത്തിയപ്പോൾ വെറ്ററൻ താരം ഭുവനേശ്വർ കുമാർ വെസ്റ്റ് ഇൻഡീസ് പരമ്പരയിൽ വെറും മൂന്ന് വിക്കറ്റ് വീഴ്ത്തി ഒരു സ്ഥാനം നഷ്ടപ്പെട്ട് ഒമ്പതാം സ്ഥാനത്തെത്തി.