അവന്‍ ഇന്ത്യന്‍ സ്ക്വാഡിന്‍റെ ഭാഗമാവേണ്ടതായിരുന്നു. സെലക്ഷനെ പറ്റി മുന്‍ താരം പറയുന്നു

ഏഷ്യാ കപ്പിനുള്ള 15 പേരടങ്ങുന്ന ഇന്ത്യൻ സ്ക്വാഡില്‍ ഓൾറൗണ്ടർ അക്സർ പട്ടേലിനെ ഉൾപ്പെടുത്തണമായിരുന്നുവെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം പാർഥിവ് പട്ടേൽ. വെസ്റ്റ് ഇൻഡീസ് പര്യടനത്തില്‍ ഓള്‍റൗണ്ട് പ്രകടനം നടത്തിയെങ്കിലും സ്ക്വാഡിലേക്ക് പരിഗണിച്ചില്ലാ. സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയട്ടില്ലെങ്കിലും റിസര്‍വ് സ്ക്വാഡില്‍ താരത്തെ പരിഗണിച്ചട്ടുണ്ട്.

ഓഫ് സ്പിന്നര്‍ രവിചന്ദ്ര അശ്വിന്‍റെ സേവനം ഇന്ത്യക്ക് ആവശ്യമിലായിരുന്നു എന്നും പകരമായി ഹൂഡ ടീമിലുണ്ടെന്നും മുന്‍ താരം അഭിപ്രായപ്പെട്ടു. നേരത്തെ ഫിറ്റ്നെസ് പ്രശ്നങ്ങള്‍ കാരണം ജഡേജ പുറത്തായപ്പോഴാണ് ആക്സര്‍ പട്ടേലിന് അവസരം ലഭിച്ചത്.

axar and sanju

തന്റെ യൂട്യൂബ് ചാനലിലെ വീഡിയോയിൽ സ്പിൻ ഡിപ്പാർട്ട്‌മെന്റിലെ ഇന്ത്യയുടെ സെലക്ഷനെക്കുറിച്ച് പാർഥിവ് പട്ടേല്‍ തന്‍റെ വീഡിയോയിലൂടെ പറഞ്ഞു. “എനിക്ക് അത്ഭുതകരമായ മറ്റൊരു ഒഴിവാക്കൽ അക്സർ പട്ടേലിന്റേതായിരുന്നു. ടീമിന് ആവശ്യമുള്ളപ്പോഴെല്ലാം അദ്ദേഹം ഡെലിവർ ചെയ്യുകയും തന്നോട് ആവശ്യപ്പെടുന്നതെല്ലാം ചെയ്യുകയും ചെയ്തു. കഴിഞ്ഞ ലോകകപ്പിൽ അവർ അശ്വിനെ പരീക്ഷിച്ചു, അവർക്ക് ഓസ്‌ട്രേലിയയിൽ ഓഫ് സ്പിൻ വേണമെങ്കിൽ ഹൂഡയെ തിരഞ്ഞെടുക്കാം. അതിനാൽ, ജഡേജയുടെ ബാക്കപ്പ് എന്ന നിലയിൽ, അക്സറിനെ തിരഞ്ഞെടുക്കേണ്ടതായിരുന്നു.

axar patel and siraj

“ഇന്ത്യ നാല് സ്പിന്നർമാരുമായാണ് പോയത്, ഇത് യുഎഇയിലെ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ അൽപ്പം ആശ്ചര്യകരമാണ്. വെറും മൂന്ന് സീമർമാരെയാണ് തിരഞ്ഞെടുത്തട്ടുള്ളത്. മൂന്ന് സ്പിന്നർമാർക്കും നാല് സീമർമാർക്കുമൊപ്പം അവർ പോകേണ്ടതായിരുന്നു, ഇവിടെ ഐ‌പി‌എൽ കളിച്ചപ്പോൾ പേസർമാർക്ക് കുറച്ച് സഹായം ലഭിച്ചിരുന്നു ” അദ്ദേഹം കൂട്ടിച്ചേർത്തു.