ഷഹീന്‍ അഫ്രീദിയെ പേടികണ്ട. ഇന്ത്യന്‍ താരങ്ങള്‍ക്ക് തന്ത്രങ്ങള്‍ പറഞ്ഞു കൊടുത്ത് മുന്‍ പാക്ക് താരം

2022ലെ ഏഷ്യാ കപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം ചിരവൈരികളായ പാക്കിസ്ഥാനെതിരെയാണ്. 2021 ടി20 ലോകകപ്പ് ഗ്രൂപ്പ്-സ്റ്റേജ് മത്സരത്തിലെ തോല്‍വിക്ക് പകരം ചോദിക്കാനാണ് ഇന്ത്യ ഇറങ്ങുക. രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, കെ എൽ രാഹുൽ എന്നിവരിൽ ഇന്ത്യയുടെ ടോപ്പ് ഓർഡർ ബാറ്റർമാരെ പുറത്താക്കിയ ഷഹീൻ ഷാ അഫ്രീദിയായിരുന്നു ആ വിജയത്തിന്റെ പ്രധാന ശില്പികളിലൊരാൾ. എന്നാൽ ഏഷ്യാ കപ്പ് മത്സരത്തിനു മുന്നോടിയായി, മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ, ന്യൂ ബോളില്‍ അഫ്രീദിയുടെ പന്തിനെ എങ്ങനെ നേരിടാമെന്ന് വെളിപ്പെടുത്തി.

ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ന്യൂബോൾ ബൗളർമാരിൽ ഒരാളാണ് അഫ്രീദി. അദ്ദേഹത്തിന്റെ ആധിപത്യത്തിനു പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് പവർപ്ലേയിലെ ഫുൾ ഡെലിവറികളാണ്. അവരുടെ അവസാന മീറ്റിങ്ങല്‍, അഫ്രീദി തന്റെ ആദ്യ രണ്ട് ഓവറിൽ രോഹിതിനെയും രാഹുലിനെയും പുറത്താക്കി, ഇന്ത്യ 2.1 ഓവറിൽ ആറ് വിക്കറ്റിന് രണ്ട് വിക്കറ്റ് എന്ന നിലയിലാക്കിയിരുന്നു.

തന്റെ യൂട്യൂബ് ചാനലിൽ സംസാരിച്ച കനേരിയ, കോഹ്‌ലിക്കും രോഹിത്തിനും എങ്ങനെ അഫ്രീദിയുടെ ഫുൾ ഡെലിവറികൾ നേരിടാനാകുമെന്ന് വെളിപ്പെടുത്തി. സൂര്യകുമാർ യാദവിന്റെ ഫ്ലിക് ഷോട്ടുകളും നിര്‍ണായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

” രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും ലോകോത്തര ബാറ്റ്‌സർമാരാണ്, ഷഹീൻ അഫ്രീദിയെ പേടിക്കേണ്ടതില്ല. ഷഹീൻ ഫുൾ ബൗൾ ചെയ്യാനും പന്ത് അവരിലേക്ക് സ്വിംഗ് ചെയ്യാനും നോക്കുമെന്ന് അവർ അറിഞ്ഞിരിക്കണം. സ്വിങ് ചെയ്ത് പന്ത് വരുമ്പോള്‍ ഫൂട്ട് മൂവ്മെന്റ്സിലൂടെ നേരിടുന്നതിന് പകരം ശരീരത്തോട് ചേര്‍ന്ന് ബാറ്റ് വീശി നേരിടുകയാണ് വേണ്ടത്. ഷഹീന്റെ ബൗളിംഗിനെതിരെ സ്‌ക്വയർ ലെഗിന് മുകളിലൂടെ സൂര്യകുമാർ യാദവിന്റെ ഫ്‌ളിക്ക് ഷോട്ടുകളും പ്രധാനമാണ്,” അദ്ദേഹം പറഞ്ഞു.

965740 babar azam virat kohli

ഇടങ്കയ്യൻ പേസർമാർ ചരിത്രപരമായി ഇന്ത്യൻ ടോപ്പ് ഓർഡറിന് ഒരുപാട് പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ട്രെന്റ് ബോൾട്ട്, അഫ്രീദി എന്നിവരെ കൈകാര്യം ചെയ്യാൻ രോഹിതും രാഹുലും കോഹ്‌ലിയും ബുദ്ധിമുട്ടി. സമീപകാലത്ത് ഇംഗ്ലണ്ടിന്റെ റീസ് ടോപ്ലിയും വെസ്റ്റ് ഇൻഡീസിന്റെ ഒബേദ് മക്കോയിയുമാണ് ഇന്ത്യൻ വലംകൈയ്യൻമാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയത്.