ഈ മാസം 28 ആം തീയതിയാണ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുന്ന ഏഷ്യാ കപ്പിലെ ആദ്യ ഇന്ത്യ പാക്ക് പോരാട്ടം. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർ ഏറെ കാത്തിരിക്കുന്ന പോരാട്ടമാണ് ഇന്ത്യ പാകിസ്ഥാൻ പോരാട്ടം. ഐസിസി ടൂർണമെന്റുകളിൽ മാത്രം നേർക്കുനേർ വരുന്നതുകൊണ്ടാണ് ആരാധകർ ഇത്രയേറെ ആകാംക്ഷയോടെ മത്സരത്തെ കാത്തിരിക്കുന്നത്.
ക്രിക്കറ്റ് ആരാധകർക്ക് ഭാഗ്യമുണ്ടെങ്കിൽ ഇരുടീമുകളും മൂന്നുതവണ നേർക്കുനേർ വരുന്നത് കാണാൻ സാധിക്കും. ഇപ്പോഴിതാ ഏഷ്യാകപ്പിൽ ഇന്ത്യയുമായുള്ള മത്സരങ്ങൾ സംബന്ധിച്ച് ഒരു മാധ്യമപ്രവർത്തകൻ പാക് നായകൻ ബാബർ അസമിനോട് ചോദിച്ച ചോദ്യം ആണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഇതിന് ബാബർ അസം നൽകിയ മറുപടിയും സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാകുന്നുണ്ട്.
ഏഷ്യാകപ്പിൽ 3-0 ത്തിന് ഇന്ത്യയെ തോൽപ്പിക്കുമോ എന്നായിരുന്നു മാധ്യമപ്രവർത്തകൻ ബാബർ അസമിനോട് ചോദിച്ചത്. ഇതിന് വളരെയധികം മികച്ച മറുപടി തന്നെയാണ് മാധ്യമപ്രവർത്തകന് നൽകിയത്. തങ്ങളുടെ കഴിവുകളിൽ വിശ്വസിച്ച് മത്സരത്തിന് ഇറങ്ങും എന്നും മികച്ച പരിശ്രമം നടത്തി കഴിവിന്റെ പരമാവധി ശ്രമിക്കുമെന്നും പാക്ക് നായകൻ പറഞ്ഞു.
“‘മറ്റ് ഏത് ടീമിനെതിരേയും
കളിക്കുംപോലെയാവും നമ്മുടെ സമീപനം. ലോകകപ്പിൽ നിന്ന് വ്യത്യസ്തമായി ഏഷ്യാ കപ്പിൽ വ്യത്യസ്ത സമ്മർദമായിരിക്കാം നേരിടേണ്ടിവരിക. എന്നാൽ കഴിഞ്ഞ ലോകകപ്പിലെ പോലെ ഞങ്ങളുടെ കഴിവുകളിൽ വിശ്വാസമർപ്പിച്ച് ഇറ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനാവും ശ്രമം. കഴിവിന്റെ പരമാവധി ശ്രമിക്കും. മികച്ച പരിശ്രമം നടത്തിയാൽ മികച്ച ഫലം ലഭിക്കും.”- ബാബർ അസം പറഞ്ഞു.