ഇന്ത്യൻ ടീമിൻ്റെ നെടുംതൂൺ കോഹ്ലിയും രോഹിത്തും ബുംറയും അല്ല; അവൻ ഇല്ലെങ്കിൽ ഏഷ്യാ കപ്പിൽ ഇന്ത്യൻ ടീമിൻ്റെ പദ്ധതികൾ എല്ലാം പാളും; ആകാശ് ചോപ്ര

images 11 1

ഇന്ത്യൻ മുൻ നായകൻ വിരാട് കോഹ്ലിക്കും, നിലവിലെ നായകനായ രോഹിത് ശർമക്കും, സ്റ്റാർ ബൗളർ ബുംറക്കും പകരക്കാരെ കണ്ടെത്തിയാലും ഹർദിക് പാണ്ഡ്യക്ക് പകരം ആകുന്ന താരത്തെ കണ്ടെത്താൻ സാധിക്കില്ലെന്ന് മുൻ താരം ആകാശ് ചോപ്ര. രാജ്യാന്തര 20-20 മത്സരങ്ങളിൽ ഒരു ടീമിന് വേണ്ട കളിക്കാരൻ ആണ് ഹർദിക് പാണ്ഡ്യ എന്നും അദ്ദേഹം പറഞ്ഞു. സ്റ്റാർ സ്പോർട്സിനുമായി സംസാരിക്കുമ്പോഴാണ് ഇന്ത്യൻ മുൻ താരം ഇങ്ങനെയൊരു പ്രസ്താവന നടത്തിയത്.

ഒരു ടീമിന്‍റെ ബാലൻസ് എന്ന് പറയുന്നത് നാലോവർ പന്ത് എറിയുന്നതും മികച്ച രീതിയിൽ ബാറ്റ് ചെയ്യുന്ന കളിക്കാരൻ ആണെന്നും ആകാശ് ചോപ്ര പറഞ്ഞു. ഈ മാസം അവസാനം യുഎഇയിൽ വച്ചു നടക്കുന്ന ഏഷ്യാകപ്പിൽ ഹർദിക് പാണ്ഡ്യ ഇല്ലെങ്കിൽ ഇന്ത്യയുടെ പദ്ധതികൾ ഒന്നും നടക്കില്ല എന്നും അദ്ദേഹം പറഞ്ഞു. ഹർദിക് പാണ്ഡ്യ എടുക്കുന്ന വർക്ക്ലോട് മാനേജ്മെൻ്റിൽ ടീം ശ്രദ്ധ പുലർത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.

images 4 1


‘ഹാർദിക് പാണ്ഡ്യ നാല് ഓവർ പന്തെറിയുന്നത് ഇൻഷൂറൻസ് പോളിസി പോലെയാണ്. അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെക്കുന്നു. അക്കാര്യത്തിൽ സംശയമില്ല. ഏഷ്യ കപ്പ് സ്ക്വാഡിൽ ടീമിന് ബാലൻസ് നൽകുന്ന ഏക താരമാണ് ഹാർദിക് പാണ്ഡ്യ. അദ്ദേഹമില്ലെങ്കിൽ ഇന്ത്യൻ ടീമിന്റെ എല്ലാ പദ്ധതികളും പാളും.

Read Also -  "കളി തോൽക്കുന്നു, ചിരിക്കുന്നു, മണ്ടത്തരം പറയുന്നു, റിപ്പീറ്റ്"- പാണ്ഡ്യയെ തേച്ചൊട്ടിച്ച് ഡെയ്ൽ സ്‌റ്റെയ്‌ൻ.
images 12 1

വിരാട് കോഹ്ലിക്കും രോഹിത് ശർമ്മയ്ക്കും ജസ്പ്രീത് ബുറക്കും വരെ പകരക്കാരെ കണ്ടെത്താൻ നിങ്ങൾക്കായേക്കും. എന്നാൽ ഹാർദിക് പാണ്ഡ്യയില്ലെങ്കിൽ പ്ലേയിംഗ് ഇലവനെ ഒരുക്കാൻ സാധിക്കില്ല.പാകിസ്ഥാൻ ടീമിനെതിരെ ഹാർദിക് പാണ്ഡ്യ നാല് ഓവർ എറിഞ്ഞേക്കാം. എന്നാൽ അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക പോലുള്ള ടീമുകളോട് അതിന്റെ ആവശ്യമില്ല.”- ആകാശ് ചോപ്ര പറഞ്ഞു.

Scroll to Top