ഈ സീസണോടെ പുതിയ യുഗത്തിനാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ തുടക്കമിട്ടത്. ദീര്‍ഘകാലം ക്യാപ്റ്റനായിരുന്ന വീരാട് കോഹ്ലിക്ക് പകരം സൗത്താഫ്രിക്കന്‍ താരം ഫാഫ് ഡൂപ്ലെസിയായിരുന്നു ടീമിനെ നയിച്ചത്. എന്നാൽ ആദ്യ മത്സരത്തിൽ തന്നെ താരത്തിന് തോൽവി വഴങ്ങേണ്ടിവന്നു. തോൽവി വഴങ്ങിയെങ്കിലും പഞ്ചാബ് കിംഗ്സിനെതിരെ തകർപ്പൻ പ്രകടനം ആയിരുന്നു ഈ ദക്ഷിണാഫ്രിക്കൻ താരം പുറത്തെടുത്തത്.
57 പന്തിൽ 88 റൺസ് ആണ് താരം അടിച്ചുകൂട്ടിയത്. പതിഞ്ഞ താളത്തിൽ തുടങ്ങിയ താരം അനുജ് റാവത്തിനൊപ്പം നല്ല തുടക്കം കുറിച്ചു. റാവത്ത് പുറത്തായശേഷം വിരാട് കോലിയുമൊത്തായിരുന്നു സഖ്യം. പിന്നീട് എല്ലാ ബൗളർമാരും ഡ്യൂപ്ലെസ്സിയുടെ ബാറ്റിൻ്റെ ചൂടറിഞ്ഞു.
ഇപ്പോഴിതാ ഈ ദക്ഷിണാഫ്രിക്കൻ താരം ഈ സീസണിൽ ഞെട്ടിക്കും എന്നു പറഞ്ഞു കൊണ്ട് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ. ഇരുവരും തമ്മിലുള്ള കോമ്പിനേഷൻ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ അപകടകരമാക്കും എന്ന് മുൻ ഇന്ത്യൻ നായകൻ പറഞ്ഞു. വിരാട് കോഹ്ലിയുടെ സാന്നിധ്യം ഡുപ്ലസ്സിക്ക് കൂടുതൽ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
അദ്ദേഹത്തിൻറെ വാക്കുകളിലൂടെ..
“വിരാട് കോഹ്ലിക്ക് ഒരു ടീമിനെ നയിച്ചുള്ള വലിയ പരിചയസമ്പത്ത് ഉണ്ട്. ഒരു കളിക്കാരൻ എന്ന നിലയിലും കോഹ്ലി ഗംഭീര പ്രകടനമാണ് നടത്തിയിട്ടുള്ളത്. ആർ സി ബി യുടെ ക്യാപ്റ്റനായി ഉള്ള അദ്ദേഹത്തിൻറെ പരിചയസമ്പത്ത് പുതിയ ക്യാപ്റ്റന് ഗുണകരമാകും. പ്രത്യേകിച്ച് ഡുപ്ലെസിക്ക് അതൊരു മുൻതൂക്കം ആകും.
കോലിയുടെ പല ഉപദേശങ്ങളും ബാംഗ്ലൂർ ടീമിൻറെ മുന്നേറ്റത്തിൽ അയാളെ സഹായിക്കും. ഐപിഎല്ലിൽ ആദ്യമായിട്ടാണ് ഡുപ്ലെസ്സി ക്യാപ്റ്റൻ സ്ഥാനത്തെത്തുന്നത്. അതുകൊണ്ട് കാര്യങ്ങൾ കൃത്യമാക്കാൻ കോഹ്ലിയുടെ സാന്നിധ്യത്തിന് സാധിക്കും. കോഹ്ലി-ഡുപ്ലെസ്സിയും ചേർന്ന കൂട്ടുകെട്ട് ബാറ്റിംഗിൽ അപകടകാരികൾ ആയിരിക്കും. ഇവർ ബാറ്റിങ്ങിലെ പവർഹൗസുകൾ ആണെന്ന് പലപ്പോഴും തെളിയിച്ചിട്ടുള്ളതാണ്. രണ്ട് അപകടകാരികളായ കളിക്കാരാണ് ഇവർ. ഡുപ്ലെസിക്കൊപ്പം കോഹ്ലി ഇന്നിംഗ്സ് ഓപ്പൺ ചെയ്താലും അത്ഭുതപ്പെടേണ്ടതില്ല. ഈ കൂട്ടുകെട്ട് എതിരാളികളെ തകർക്കും “-അസറുദ്ദീൻ പറഞ്ഞു.