അരങ്ങേറ്റത്തിൽ ഗോൾഡൻ ഡക്ക് : പിന്നാലെ ക്യാപ്റ്റന്‍റെ ആശ്വാസം

Picsart 22 03 28 09 06 54 217 scaled

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസണിൽ ജയത്തോടെ തുടങ്ങി പഞ്ചാബ് കിങ്‌സ്. അത്യന്തം ആവേശകരമായ മത്സരത്തിൽ കൂറ്റന്‍ റൺസ്‌ ചേസുമായിട്ടാണ് മായങ്ക് അഗർവാളും ടീമും ജയം പിടിച്ചെടുത്തത്. രണ്ട് ടീമുകളും ഇരുന്നുറിൽ അധികം റൺസ്‌ നേടിയ മത്സരത്തിൽ അവസാന ഓവറുകളിലെ വിൻഡീസ് താരം ഒഡിയൻ സ്മിത്ത് വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ്‌ പഞ്ചാബ് കിങ്സിന് ജയം സമ്മാനിച്ചത്.

ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച ബാംഗ്ലൂർ ക്യാപ്റ്റൻ ഫാഫ് ഡൂപ്ലസ്സിസ് (88 റൺസ്‌ ) കരുത്തിൽ അതിവേഗം 205 റൺസ്‌ നേടിയപ്പോൾ മറുപടി ബാറ്റിങ്ങിൽ ശിഖർ ധവാൻ (43), രാജപക്സേ (43 റൺസ്‌ ) എന്നിവരുടെ പ്രകടനം പഞ്ചാബിന് ജയം നൽകി.

അതേസമയം പഞ്ചാബ് ബാറ്റിങ്ങിൽ വളരെ അധികം വൈകാരികമായ ഒരു സംഭവം കൂടി അരങ്ങേറി.പഞ്ചാബിന് വേണ്ടി നാലാമനായി ക്രീസിലെത്തിയ ഇന്ത്യൻ അണ്ടർ 19 താരം രാജ് ബാവ നേരിട്ട ആദ്യ പന്തിൽ തന്നെ വിക്കെറ്റ് നഷ്ടമാക്കിയത് ഒരുവേള പഞ്ചാബ് കിങ്‌സ് ക്യാമ്പിൽ പോലും ഞെട്ടലായി മാറി. തന്റെ ഐപിൽ അരങ്ങേറ്റമാണ്‌ താരം കുറിച്ചത്. അരങ്ങേറ്റ മത്സരത്തിൽ നേരിട്ട ആദ്യത്തെ ബോളിൽ തന്നെ പേസർ മുഹമ്മദ്‌ സിറാജാണ് താരത്തെ പുറത്താക്കിയത്. അരങ്ങേറ്റത്തിൽ ഗോൾഡൻ ഡക്കായ താരത്തെ വളരെ കരുതലോടെയാണ് പഞ്ചാൻ കിങ്‌സ് ക്യാപ്റ്റൻ സ്വീകരിച്ചത്.

See also  കൊൽക്കത്തയുടെ പരാജയം, ബോൾ നിർമാതാക്കൾക്കെതിരെ ഗംഭീർ രംഗത്ത്.

അരങ്ങേറ്റത്തിൽ ഗോൾഡൻ ഡക്ക് ആയ യുവ താരം ഡ്രസ്സിംഗ് റൂമിൽ എത്തിയപ്പോൾ ഓടി എത്തിയ മായങ്ക് അഗർവാൾ താരത്തിന്റെ തോളിൽ തട്ടിയാണ് ആശ്വസിപ്പിച്ചത്. ക്യാപ്റ്റൻ ഈ പ്രവർത്തി ക്രിക്കറ്റ്‌ ലോകത്തിന്റെ തന്നെ പ്രശംസ നേടി. നേരത്തെ അണ്ടർ 19 ക്രിക്കറ്റ്‌ ലോകകപ്പിൽ തിളങ്ങിയ താരമാണ് രാജ് ബാവ

Scroll to Top