ഞങ്ങൾക്ക് പ്രചോദനമായത് ആ സിനിമ. വിജയ രഹസ്യം വെളിപ്പെടുത്തി പഞ്ചാബ് ഹീറോ സ്മിത്ത്.


ഇപ്പോഴിതാ തങ്ങൾക്ക് പ്രചോദനമായത് ഒരു സിനിമയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പഞ്ചാബിൻ്റെ വിജയശിൽപിയും മാൻ ഓഫ് ദി മാച്ചും ആയ സ്മിത്ത്. ഒരു ഡോക്യുമെൻററി സിനിമയാണ് തങ്ങളുടെ വിജയത്തിൻറെ രഹസ്യം എന്ന് പറഞ്ഞിരിക്കുകയാണ് താരം.

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം മറികടന്നായിരുന്നു പഞ്ചാബ് ഐപിഎൽ പതിനഞ്ചാം പതിപ്പിന് തുടക്കം കുറിച്ചത്. അസാധ്യം എന്നു തോന്നിച്ച റൺ ചെയ്സിങ് പഞ്ചാബ് എളുപ്പത്തിൽ മറികടന്നു. ഒരു ഓവർ ബാക്കിനിൽക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് പഞ്ചാബ് ബാംഗ്ലൂരിനെ മുട്ടുകുത്തിച്ചത്.

fdcf8267 e059 435d 93d6 c8cf04457d67


വളരെയധികം പ്രചോദനമേകുന്ന 14 പിക്സ് എന്ന ഡോക്യുമെൻററി സിനിമയാണ് അത്. ഈ സിനിമ എല്ലാവരും ഒരുമിച്ചിരുന്ന് കണ്ടു എന്നും, അതാണ് ഈ വിജയ ലക്ഷ്യം മറികടക്കാൻ ഏറ്റവും കൂടുതൽ പ്രചോദനമായത് എന്നും താരം പറഞ്ഞു. ഇത് ആദ്യത്തെ കൊടുമുടിയാണ്, ഇനി 13 എണ്ണം കൂടിയുണ്ട്. സിനിമ തങ്ങളെയെല്ലാം വളരെയധികം പ്രചോദിപ്പിച്ചതായും താരം വെളിപ്പെടുത്തി

FB IMG 1648451245524

എല്ലാത്തിനും വിശ്വാസമാണ് പ്രധാനപ്പെട്ട കാര്യം എന്നും, അതുകൊണ്ട് ടൂർണമെന്‍റിനു നല്ലൊരു തുടക്കം വേണം എന്നത് ഞങ്ങൾക്ക് ആവശ്യമായിരുന്നു എന്നും താരം പറഞ്ഞു. നല്ല തുടക്കം ലഭിച്ചു കഴിഞ്ഞാൽ പിന്നീട് അത് മുതലെടുത്ത് ടീമിനെ വിജയിപ്പിക്കാൻ ശേഷിയുള്ള വാലറ്റം ഉള്ള താരങ്ങൾ ഞങ്ങൾക്ക് ഉണ്ടെന്ന് ഉറപ്പാണ് എന്നും താരം കൂട്ടിചേര്‍ത്തു.

FB IMG 1648451212351


വ്യക്തിഗത സ്കോർ ഒന്നിൽ നിൽലേക്ക് സ്മിത്തിൻെറക്യാച്ച് ആർസിബി പാഴാക്കിയിരുന്നു. അതിന് വലിയ വില കൊടുക്കേണ്ടി വന്നു ആർസിബിക്ക്. അതിനു ശിക്ഷയായി സ്മിത്ത് അടുത്ത നാല് പന്തിൽ മൂന്നു സിക്സറും ഒരു ബൗണ്ടറിയും നേടി. ബാറ്റിംഗിൽ തിളങ്ങിയെങ്കിലും ബൗളിംഗിൽ വേണ്ടത്ര മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ താരത്തിനായില്ല. തനിക്ക് ബൗളിങ്ങിൽ പ്ലാൻ ചെയ്ത പോലെ തിളങ്ങാനായില്ല എന്നും അതിൽ മെച്ചപ്പെടുത്താൻ വേണ്ടി കൂടുതൽ ശ്രദ്ധിക്കും എന്നും താരം പറഞ്ഞു. വ്യക്തമായ പ്ലാനിങ് ബൗളിങ്ങിൽ നടക്കാതിരുന്നത് തിരിച്ചടിയായിമാറിയെന്നും സ്മിത്ത് കൂട്ടിച്ചേർത്തു.