ക്രിക്കറ്റ് ലോകത്തെ ഇപ്പോഴത്തെ പ്രധാന ചർച്ചാവിഷയമാണ് വരാനിരിക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനൽ. കിവീസിനെതിരെ വിരാട് കോഹ്ലി നയിക്കുന്ന ഇന്ത്യൻ സംഘം ഫൈനലിൽ കിരീടം ലക്ഷ്യമാക്കി കളിക്കുവാൻ ഇറങ്ങുമ്പോൾ പോരാട്ടം തീപാറുമെന്നാണ് ആരാധകരുടെയും പ്രതീക്ഷ. ഇംഗ്ലണ്ടിലെ വളരെയേറെ സ്വിങ്ങ് ബൗളിങ്ങിനെ തുണക്കുന്ന ഏറെ വ്യത്യസ്ത സാഹചര്യത്തിൽ എങ്ങനെ ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ കളിക്കുമെന്നത് വളരെ നിർണായകമാണ്.ന്യൂസിലാൻഡ് ടീമിന് ഇംഗ്ലണ്ടിലെ സാഹചര്യങ്ങൾ എല്ലാം സുപരിചിതമെങ്കിലും തികഞ്ഞ വിജയ പ്രതീക്ഷയിലാണ് കോഹ്ലിയും സംഘവും.
അതേസമയം തുല്യ ശക്തികൾ ജൂൺ പതിനെട്ടിന് ഏറ്റുമുട്ടുമ്പോൾ മത്സരഫലം അപ്രവചനീയമാണ് എന്നും ക്രിക്കറ്റ് നിരീക്ഷകർ വിലയിരുത്തുന്നു.എന്നാൽ ഫൈനലിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഏറെ സാധ്യതകൾ നൽകുകയാണ് ഓസീസ് ടെസ്റ്റ് ടീം നായകൻ ടിം പെയിൻ.ഫൈനൽ അനായാസം ജയിക്കാനുള്ള കഴിവ് ഇന്ത്യൻ ടീമിനുണ്ടെന്നാണ് പെയിൻ വിശദീകരിക്കുന്നത്.ബ്രിസ്ബേനിൽ നടന്ന വാർത്താ സമ്മേളനത്തിൽ താരം ഇന്ത്യൻ ടീമിന്റെ കരുത്തിനെ കുറിച്ചും വളരെ ഏറെ വാചാലനായി.ഫൈനലിൽ ഇന്ത്യൻ ടീം അനായാസം ജയിക്കുമെന്നാണ് പെയിന്റെ വിലയിരുത്തൽ.
“ഇക്കഴിഞ്ഞ ഓസ്ട്രേലിയൻ പരമ്പര അവർ എത്ര മനോഹരമായി കളിച്ചു. എന്റെ അഭിപ്രായത്തിൽ ഇന്ത്യൻ ടീമിന് ഉറപ്പായും ഏറെ എളുപ്പത്തിൽ ഈ ഫൈനൽ ജയിക്കാൻ കഴിയുമെന്നാണ് ” പെയിൻ വാചാലനായി. ടെസ്റ്റ് ലോകകപ്പ് ഫൈനലിന് മുന്നോടിയായി ഇന്ത്യൻ ടീം കഠിനമായ പരിശീലനത്തിലാണ്. കിവീസ് ടീം ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര ജയിച്ചതിന്റെ ഇരട്ടി ആവേശത്തിലാണ്.
Rohit Sharma Shubman Gill, Cheteshwar Pujara, Virat കോഹ്ലി ( Captain )Ajinkya Rahane ( Vice captain )Rishabh Pant, Ravindra Jadeja, Hanuma Vihari, Umesh Yadav, Ravichandran Ashwin, Mohammed Shami, Ishant Sharma, Jasprit Bumrah, Mohammed Siraj, Wriddhiman Saha.