ജഡേജയെ അടിച്ചുപറത്തി റിഷഭ് പന്ത്. ന്യൂസിലന്‍റിന് മുന്നറിയിപ്പ്.

പ്രഥമ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ ടീം. ജൂണ്‍ 18 ന് ആരംഭിക്കുന്ന ഫൈനലില്‍ ഇന്ത്യന്‍ ടീമിന്‍റെ തുറപ്പുചീട്ടാണ് റിഷഭ് പന്ത്. ന്യൂസിലന്‍റ് ബോളര്‍മാരെ നേരിടാനുള്ള പരിശീലനം ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ താരം കൂടിയായ റിഷഭ് പന്ത് ആരംഭിച്ചു.

ടെസ്റ്റ് മത്സരമാകട്ടെ, പരിശീലന മത്സരമാകട്ടെ, നെറ്റ്സിലാവട്ടെ, സ്പിന്നര്‍മാരെ അടിച്ചു വെളിയില്‍ കളയുക എന്നതാണ് റിഷഭ് പന്തിന്‍റെ ഹോബി. ഇത്തവണ റിഷഭ് പന്തിന്‍റെ ഇരയായിരിക്കുന്നത് ജഡേജയാണ്.

കഴിഞ്ഞ ദിവസം നടന്ന പരിശീലന മത്സരത്തില്‍ സെഞ്ചുറിയടിച്ച താരമാണ് റിഷഭ് പന്ത്. നെറ്റ്സില്‍ ബോളെറിയാന്‍ എത്തിയ ജഡേജയെ മിഡ് വിക്കറ്റിലൂടെയാണ് പറത്തിയത്. പേസര്‍മാര്‍ക്കെതിരെ പ്രതിരോധിച്ചപ്പോള്‍ തനിക്കെതിരെ കൂറ്റന്‍ ഷോട്ട് കളിച്ചപ്പോള്‍, അന്തം വിട്ട് നോക്കുന്നതും കാണാം.

ഇന്ത്യന്‍ നായകന്‍ വീരാട് കോഹ്ലിയുടേയും, ഉപനായകന്‍ അജിങ്ക്യ രഹാനയുടേയും ബാറ്റിംഗ് പരിശീലന വീഡിയോയാണ് ബിസിസിഐ പുറത്തുവിട്ടത്. ഈഷാന്ത് ശര്‍മ്മയുടെ ബൗണ്‍സറില്‍ വീരാട് കോഹ്ലി വീഴുന്നതും വീഡിയോയില്‍ കാണാം.