ഓസ്ട്രേലിയക്കെതിരെയുള്ള അവസാന ടി20 യില്‍ ആശ്വാസ വിജയവുമായി ഓസ്ട്രേലിയ. വിന്‍ഡീസിന് ഉയര്‍ത്തിയ 221 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയക്ക് നിശ്ചിത 20 ഓവറില്‍ 183 റണ്‍സില്‍ എത്താനാണ് സാധിച്ചത്. പരമ്പരയിലെ അവസാന മത്സരത്തില്‍ 37 റണ്‍സിന്‍റെ വിജയമാണ് വിന്‍ഡീസ് നേടിയത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനായി അന്ദ്രേ റസ്സലിന്‍റെ വെടിക്കെട്ട് പ്രകടനമാണ് കൂറ്റന്‍ സ്കോറില്‍ എത്തിച്ചത്. 17 ന് 3 എന്ന നിലയില്‍ നിന്നുമാണ് വിന്‍ഡീസ് ഈ സ്കോറില്‍ എത്തിയത്. റോസ്റ്റണ്‍ ചേസ് (37) പവല്‍ (21) എന്നിവര്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റി.
പിന്നാലെ എത്തിയ റൂതര്‍ഫോഡും – ആന്ദ്രേ റസ്സലും ചേര്‍ന്ന് 139 റണ്‍സിന്‍റെ ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. 29 പന്തുകള്‍ നേരിട്ട് 71 റണ്‍സ് നേടിയ റസ്സലായിരുന്നു കൂടുതല്‍ നാശം വിതച്ചത്. 4 ഫോറും 7 സിക്സുമാണ് റസ്സലിന്‍റെ ബാറ്റില്‍ നിന്നും പിറന്നത്.
ആദം സാംപ എറിഞ്ഞ 19ാം ഓവറില്‍ 28 റണ്‍സാണ് പിറന്നത്. റൂതര്‍ഫോഡ് 40 പന്തില്‍ 5 ഫോറും 5 സിക്സും സഹിതം 67 റണ്‍സ് നേടി പുറത്താകതെ നിന്നു.
മറുപടി ബാറ്റിംഗില്‍ മികച്ച തുടക്കമാണ് ഓസ്ട്രേലിയക്കായി ഡേവിഡ് വാര്‍ണര്‍ നല്‍കിയത്. 6.3 ഓവറില്‍ 68 റണ്‍സ് സ്കോര്‍ ബോര്‍ഡില്‍ ഉള്ളപ്പോഴാണ് മിച്ചല്‍ മാര്‍ഷിന്‍റെ (17) വിക്കറ്റ് നഷ്ടമായത്. ഡേവിഡ് വാര്‍ണര്‍ സ്കോറിങ്ങ് തുടര്‍ന്നപ്പോള്‍ മറ്റ് താരങ്ങള്‍ നിരാശപ്പെടുത്തി. 49 പന്തില്‍ 9 ഫോറും 3 സിക്സുമായി 81 റണ്‍സാണ് വാര്‍ണര്‍ നേടിയത്.
അവസാന നിമിഷം 19 പന്തില്‍ 2 ഫോറും 4 സിക്സുമായി ടിം ഡേവിഡ് 41 റണ്‍സുമായി പൊരുതിയെങ്കിലും വിജയം അകന്നു നിന്നു. വിന്‍ഡീസിനായി 4 ഓവറില്‍ 19 റണ്‍സ് വഴങ്ങി റോസ്റ്റണ്‍ ചേസ് 2 വിക്കറ്റ് പിഴുതു.