അവൻ ധോണിയുടെ കാർബൺ കോപ്പി. കൊൽക്കത്തയുടെ യുവതാരത്തെപറ്റി സുനിൽ ഗവാസ്കർ.

Sunil Gavaskar 1

2024 ഐപിഎൽ തുടങ്ങാൻ കേവലം കുറച്ച് നാളുകൾ മാത്രമാണ് ബാക്കിയുള്ളത്. ഇത്തവണ ഐപിഎൽ കിരീടം നേടാൻ സാധ്യതയുള്ള ടീമുകളിൽ ഒന്നാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. മുൻപ് 2 തവണ ഐപിഎൽ ചാമ്പ്യന്മാരായ കൊൽക്കത്ത കഴിഞ്ഞ സീസണുകളിൽ മോശം പ്രകടനമാണ് ആവർത്തിക്കുന്നത്.

റിങ്കു സിംഗ്, ശ്രേയസ് അയ്യർ തുടങ്ങിയ വമ്പൻ താരങ്ങൾ കൊൽക്കത്ത ടീമിൽ അണിനിരക്കുന്നുണ്ട്. എന്നിരുന്നാലും മഹേന്ദ്ര സിംഗ് ധോണിയുടെ ശൈലിയിൽ കളിക്കുന്ന ഒരു കൊൽക്കത്തൻ താരത്തെ പറ്റിയാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ സംസാരിക്കുന്നത്. അഫ്ഗാനിസ്ഥാൻ ബാറ്റർ റഹ്മാനുള്ള ഗുർബാസിനെ പറ്റിയാണ് ഇത്തരം ഒരു താരതമ്യം ഗവാസ്കർ നടത്തിയത്.

ഗുർബാസ് എല്ലായിപ്പോഴും ആക്രമണകാരിയായ ഒരു ബാറ്ററാണെന്നും ധോണിയുടെ കൃത്യമായ കോപ്പിയാണ് ഗുർബാസ് എന്നും ഗവാസ്കർ പറയുകയുണ്ടായി. “ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മികച്ച ബാറ്റിംഗ് പ്രകടനമാണ് ഗുർബാസ് കഴിഞ്ഞ സമയങ്ങളിൽ കാഴ്ച വെച്ചിട്ടുള്ളത്. എല്ലായിപ്പോഴും ആക്രമണപരമായാണ് അവൻ മത്സരത്തെ സമീപിക്കുന്നത്. മാത്രമല്ല അവന്റെ ബാറ്റിംഗ് ശൈലി മഹേന്ദ്ര സിംഗ് ധോണിയുടെ ചെറിയ പതിപ്പാണ്.”

“അതുകൊണ്ടു തന്നെയാണ് അവനെ എനിക്ക് കൂടുതൽ ഇഷ്ടം. ലോകകപ്പ് അവസാനിക്കുന്ന സമയത്ത് അവൻ ഇന്ത്യയിലെ ഫുട്ട്പാത്തിൽ ഉറങ്ങുന്ന ജനങ്ങൾക്ക് ഗുർബാസ് പണം നൽകുകയുണ്ടായി. അതുകൊണ്ടു തന്നെ അവൻ ഇത്തവണ കൊൽക്കത്ത ടീമിൽ ഉണ്ടാവണമെന്നാണ് ഞാൻ കരുതുന്നത്.”- ഗവാസ്കർ പറയുന്നു.

Read Also -  ഉഗാണ്ടയെ അടിച്ചൊതുക്കി വിൻഡിസ്. 134 റൺസിന്റെ കൂറ്റൻ വിജയം.

എന്നിരുന്നാലും 2024 ഐപിഎല്ലിന്റെ പ്ലേഓഫിൽ എത്താൻ കൊൽക്കത്തക്ക് കാര്യങ്ങൾ അതികഠിനമായിരിക്കുമെന്നും ഗവാസ്കർ കൂട്ടിച്ചേർത്തു. സ്ലോ പിച്ചുകളിൽ കൃത്യമായ രീതിയിൽ പ്രകടനങ്ങൾ കാഴ്ചവെച്ചാൽ മാത്രമേ കൊൽക്കത്തയ്ക്ക് പ്ലെയോഫിത്താൻ സാധിക്കു എന്നാണ് ഗവാസ്കർ പറയുന്നത്. “പ്ലേയോഫിലെത്തുക എന്നത് കൊൽക്കത്തയെ സംബന്ധിച്ച് അത്ര അനായാസമായിരിക്കില്ല.

എന്നിരുന്നാലും അവർക്ക് പ്ലേഓഫിൽ എത്തേണ്ടതുണ്ട്. കാരണം അനുഭവസമ്പത്തുള്ള ടീമാണ് കൊൽക്കത്തയുടേത്. എല്ലാത്തരം പിച്ചകളിലും അവർ നന്നായി കളിക്കാറുണ്ട്. ഇത്തരം വലിയ പരിചയസമ്പന്നത അവർക്ക് ഒരുപാട് ഗുണം ചെയ്യുമെന്നാണ് ഞാൻ കരുതുന്നത്. കാരണം സമ്മർദ്ദം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനനുസരിച്ചാണ് മത്സരഫലം ഉണ്ടാവുക. അവരുടെ കളിക്കാരൊക്കെയും വളരെ മികച്ചവരാണ്. റിങ്കു സിങ്ങും കഴിഞ്ഞവർഷം വളരെ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.”- സുനിൽ ഗവാസ്കർ കൂട്ടിച്ചേർത്തു.

ശ്രേയസ് അയ്യർ, ജയ്സൻ റോയ്, നിതീഷ് റാണ, ഗുർബാസ്, റിങ്കു സിംഗ് എന്നിവരുടെ ബാറ്റിംഗ് മികവാണ് കൊൽക്കത്തയെ പല സീസണുകളിലും മുൻപിലെത്തിച്ചിട്ടുള്ളത്. ഇത്തവണയും ഇവർ മികച്ച പ്രകടനം പുറത്തെടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഒപ്പം 2024 ഐപിഎൽ ലേലത്തിലൂടെ ബാറ്റർ മനീഷ് പാണ്ഡെ, വിക്കറ്റ് കീപ്പർ കെഎസ് ഭരത് തുടങ്ങിയവരെ ടീമിലെത്തിക്കാനും കൊൽക്കത്തക്ക് സാധിച്ചിട്ടുണ്ട്.

മാത്രമല്ല ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തുകയ്ക്ക് മിച്ചൽ സ്റ്റാർക്കിനെയും കൊൽക്കത്ത ടീമിൽ എത്തിച്ചിട്ടുണ്ട് അതിനാൽ തന്നെ കിരീടം ഉയർത്താൻ സാധിക്കുമെന്ന പ്രതീക്ഷ ഇത്തവണയും കൊൽക്കത്തയ്ക്കുണ്ട്.

Scroll to Top