ഇത്തവണ ജയിച്ചുകയറി ഓസ്ട്രേലിയ :ബംഗ്ലാ കടുവകളെ തോൽപ്പിച്ചത് ഈ ഒരൊറ്റ ഓവർ

ക്രിക്കറ്റ്‌ ലോകത്ത് നിന്നും ഉയർന്ന എല്ലാ വിമർശനങ്ങൾക്കും മറുപടിയായി ടി :20 ക്രിക്കറ്റിൽ വിജയവഴിയിൽ തിരികെ എത്തി ഓസ്ട്രേലിയ. ബംഗ്ലാദേശിന് എതിരായ നാലാം ടി :20 മത്സരത്തിൽ മൂന്ന് വിക്കറ്റിന്റെ നാടകീയ ജയം നേടി ഓസ്ട്രേലിയ ടി :20 പരമ്പരയിൽ ആദ്യ ജയം സ്വന്തമാക്കി. ഇതോടെ 5 ടി :20 മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ 3-1ന് എത്തുവാൻ ഓസ്ട്രേലിയക്ക് കഴിഞ്ഞു. ആദ്യ മൂന്ന് മത്സരങ്ങളിലും തോൽവി വഴങ്ങിയ ഓസ്ട്രേലിയൻ ടീം പക്ഷേ നാലാം മത്സരത്തിൽ ബാറ്റിങ്ങിലും ഒപ്പം ബൗളിങ്ങിലും ഗംഭീര പ്രകടനമാണ് പുറത്തെടുത്തത്.മൂന്നാമനായി എത്തി ഡാൻ ക്രിസ്റ്റൻ കാഴ്ചവെച്ച വെടിക്കെട്ട് ബാറ്റിങ് പ്രകടനവും ഒപ്പം ബൗളർമാർ പുറത്തെടുത്ത ഗംഭീര ബൗളിങ്ങുമാണ് ഓസ്ട്രേലിയക്ക് അഭിമാന വിജയം സമ്മാനിച്ചത്.

നേരത്തെ ബംഗ്ലാദേശ് ഉയർത്തിയ 105 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ടീം ഓസ്ട്രേലിയക്ക് കരുത്തായി മാറിയത് ഓൾറൗണ്ടർ ഡാൻ ക്രിസ്റ്റൻ ആദ്യത്തെ പവർപ്ലേയിൽ പുറത്തെടുത്ത വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ്.വെറും 15 പന്തിൽ നിന്നും 5 സിക്സും ഒരു ഫോറും അടക്കം 39 റൺസ് അടിച്ചെടുത്ത താരം ആദ്യ പവർപ്ലെ ഓസ്ട്രേലിയക്ക് സ്വന്തമാക്കി നൽകി. ഷാക്കിബ് എറിഞ്ഞ ഓസീസ് ഇന്നിങ്സിലെ നാലാം ഓവറിൽ 5 സിക്സ് പറത്തിയ താരം ആ ഓവറിൽ 30 റൺസ് നേടി. ആദ്യ മൂന്ന് പന്തും സിക്സ് പായിച്ച താരം അവസാന രണ്ട് പന്തിലും ലോങ്ങ്‌ സിക്സ് നേടി.മത്സരത്തിൽ നാല് ഓവർ എറിഞ്ഞ ഷാക്കിബ് 50 റൺസാണ് വഴങ്ങിയത്.

അതേസമയം ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് ടീമിനായി ഷാക്കിബ് (15), നയീം (28),മെഹദി ഹസൻ (23 റൺസ് )എന്നിവരാണ് തിളങ്ങിയത്. മറ്റുള്ള ആറ് ബാറ്റ്‌സ്മാന്മാർ രണ്ടക്കം കടന്നില്ല. പക്ഷേ ഓസ്ട്രേലിയൻ പ്ലേയിംഗ്‌ ഇലവനിൽ അനവധി മാറ്റങ്ങളുമായിട്ടാണ് നാലാം ടി :20ക്ക് കളിക്കാനിറങ്ങിയത്. മത്സരത്തിൽ ഓസ്ട്രേലിയക്കായി ടൈ, സ്വാപ്സൺ എന്നിവർ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഹേസൽവുഡ് രണ്ട് വിക്കറ്റ് വീഴ്ത്തി. മത്സരത്തിലാകെ നാല് ഓവറിൽ വെറും 12 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ സ്വാപ്സനാണ് മാൻ ഓഫ് ദി മാച്ച്.

ടി :20 ചരിത്രത്തിൽ ഇതോടെ രണ്ട് തവണ 30 റൺസ് ഒരു ഓവറിൽ വഴങ്ങിയ ബൗളർ എന്നൊരു നാണംകെട്ട റെക്കോർഡ് ഷാക്കിബ് സ്വന്തമാക്കി

Previous articleവിക്കറ്റിന് പിന്നിൽ പറവയായി റിഷാബ് പന്ത് :അമ്പരന്ന് ക്രിക്കറ്റ്‌ ലോകം
Next articleആദ്യ ടെസ്റ്റിൽ സെഞ്ച്വറി നിർബന്ധം :റൂട്ടിന്റെ ഈ ശൈലി മറ്റാർക്കും ഇല്ല