ആദ്യ ടെസ്റ്റിൽ സെഞ്ച്വറി നിർബന്ധം :റൂട്ടിന്റെ ഈ ശൈലി മറ്റാർക്കും ഇല്ല

InShot 20210807 230300349 scaled

ഇന്ത്യ :ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് തുടക്കം കുറിക്കുന്നതിന് മുൻപായി പല ക്രിക്കറ്റ്‌ ആരാധകരും പറഞ്ഞത് പോലെ സ്റ്റാർ ബാറ്റ്‌സ്മാനും ഇംഗ്ലണ്ട് നായകനുമായ ജോ റൂട്ട് തന്റെ ബാറ്റിങ് മികവ് വീണ്ടും ഇന്ത്യക്ക് എതിരെ ആവർത്തിക്കുകയാണ് ആദ്യ ടെസ്റ്റിൽ രണ്ട് ഇന്നിങ്സിലും തന്റെ ടീമിന്റെ ടോപ് സ്കോററായ റൂട്ട് പക്ഷേ ചരിത്ര നേട്ടമാണ് രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യക്ക് എതിരെ സ്വന്തമാക്കിയത്. മറ്റുള്ള ബാറ്റ്‌സ്മാന്മാർ എല്ലാം ഇന്ത്യൻ ടീം ബൗളിംഗിന് മുൻപിൽ വീണെങ്കിലും 109 റൺസ് അടിച്ചാണ് രണ്ടാം ഇന്നിങ്സിൽ റൂട്ട് പുറത്തായത്. മത്സരത്തിൽ തന്റെ ഇരുപത്തിയൊന്നാം ടെസ്റ്റ് സെഞ്ച്വറി കരസ്ഥമാക്കിയ റൂട്ട് 35 മാസത്തെ നീണ്ട ഇടവേളക്ക് ശേഷമാണ് നാട്ടിൽ ഒരു സെഞ്ച്വറി നേടുന്നതും.

അതേസമയം താരത്തിന്റെ സെഞ്ച്വറിക്ക് പിന്നാലെ ആരാധകർ ഏവരും വളരെ ഏറെ ചർച്ചയാക്കി മാറ്റുന്നത് ഇന്ത്യക്ക് എതിരായ ടെസ്റ്റ് പരമ്പരകളിൽ താരം ആവർത്തിക്കുന്ന ഒരു പതിവാണ്. ടീം ഇന്ത്യക്ക് എതിരായ അവസാനത്തെ ടെസ്റ്റ് പരമ്പരകളിൽ എല്ലാം ആദ്യ ടെസ്റ്റിൽ റൂട്ട് സെഞ്ച്വറി നേടുന്നത് പതിവാണ്. 2014ൽ കളിച്ച പരമ്പരയിലെ ആദ്യ ടെസ്റ്റിൽ റൂട്ട് സെഞ്ച്വറി നേടിയപ്പോൾ 2016ലെ ടെസ്റ്റ് പരമ്പരയിൽ ആദ്യ ടെസ്റ്റിൽ റൂട്ട് 124 റൺസ് നേടി. കൂടാതെ ഇക്കഴിഞ്ഞ ടെസ്റ്റ് പരമ്പരയിൽ ചെന്നൈയിൽ നടന്ന ആദ്യ ടെസ്റ്റിൽ ജോ റൂട്ട് ഇരട്ട സെഞ്ച്വറിയാണ് അടിച്ചെടുത്തത്. ഇതേ സെഞ്ച്വറി പതിവ് വീണ്ടും ഒരിക്കൽ കൂടി ആവർത്തിക്കാൻ റൂട്ടിന് കഴിഞ്ഞപ്പോൾ 208 റൺസിന്റെ ലീഡാണ് ഇംഗ്ലണ്ട് നേടിയത്.

See also  പരാജയത്തിന് പിന്നാലെ സഞ്ജുവിന് ബിസിസിഐയുടെ പൂട്ട്. വമ്പൻ പിഴ ചുമത്തി.

എന്നാൽ മത്സരത്തിൽ മറ്റ് ചില അപൂർവ്വ നേട്ടങ്ങൾ റൂട്ട് സ്വന്തമാക്കി.ടെസ്റ്റ് ക്രിക്കറ്റ്‌ ചരിത്രത്തിൽ ഇന്ത്യക്കെതിരെ ഏറ്റവും അധികം സെഞ്ച്വറികളുള്ള ഇംഗ്ലണ്ട് താരങ്ങളുടെ പട്ടികയിൽ റൂട്ട് മൂന്നാമത് എത്തി ഇന്ത്യക്ക് എതിരെ താരത്തിന്റെ ആറാം സെഞ്ച്വറിയാണിത് ഒരു വർഷം നാല് ടെസ്റ്റ് സെഞ്ച്വറികൾ സ്വന്തമാക്കി റെക്കോർഡ് സൃഷ്ടിച്ച നാലാം ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകനായി റൂട്ട് മാറി. കോഹ്ലി, വില്യംസൺ, സ്റ്റീവ് സ്മിത്ത് എന്നിവർക്ക് ഒപ്പം ഫാബുലസ് ഫോറിൽ സ്ഥാനം നേടി ചരിത്രം സൃഷ്ടിച്ച താരം ഒരിക്കൽ കൂടി ഫോമിലേക്ക് എത്തുന്നത് റാങ്കിങ്ങിൽ അടക്കം കോഹ്ലിക്ക് വെല്ലുവിളിയാണ്

Scroll to Top