വിക്കറ്റിന് പിന്നിൽ പറവയായി റിഷാബ് പന്ത് :അമ്പരന്ന് ക്രിക്കറ്റ്‌ ലോകം

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ വളരെ അധികം നിർണായക ടെസ്റ്റ് പരമ്പരയാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പരയിൽ ആരാധകർ ഏവരും പ്രതീക്ഷിച്ച പ്രകടനവുമായി ഇന്ത്യൻ ഫാസ്റ്റ് ബൗളർമാർ കളം നിറയുമ്പോൾ ആദ്യ ടെസ്റ്റ് ജയിക്കാമെന്നുള്ള ഉറച്ച വിശ്വാസം നായകൻ കോഹ്ലിയും ഇന്ത്യൻ ടീമിലും ഏറെ ശക്തമാണ്.മത്സരത്തിൽ ടീം ഇന്ത്യ 95 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് കരസ്ഥമാക്കിയെങ്കിലും നായകൻ ജോ റൂട്ടിന്റെ അടക്കം പോരാട്ടവീര്യം രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ട് ടീമിന്റെ കരുത്ത് വർധിപ്പിക്കുകയാണ്.

എന്നാൽ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സ് ബാറ്റിംഗിന് ഒപ്പം ചർച്ചയായി മാറുന്നത് ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷാബ് പന്തിന്റെ വിക്കറ്റിന് പിന്നിലെ മാസ്മരിക പ്രകടനം തന്നെയാണ്. ആദ്യ ടെസ്റ്റിൽ തന്നെ താൻ എന്തുകൊണ്ടാണ് നിലവിലെ ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ എന്നുള്ള വിശേഷണം സ്വന്തമാക്കിയത് എന്ന് തെളിയിക്കുകയാണ് റിഷാബ് പന്ത്.

ഇംഗ്ലണ്ട് ഇന്നിങ്സിൽ മൂന്നാം വിക്കറ്റിൽ ജോ റൂട്ട് :ടോം സിബ്ലി എന്നിവർ 89 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തിയപ്പോൾ ടീം ഇന്ത്യയുടെ രക്ഷകനായി എത്തിയത് സ്റ്റാർ പേസർ ബുംറയാണ്. സിബ്ലിയെ മനോഹരമായ ഒരു പന്തിൽ ബുംറ വിക്കറ്റ് കീപ്പർ റിഷാബ് പന്തിന്റെ കൈകളിൽ എത്തിച്ചത് ആശ്വാസമായി. എന്നാൽ തന്റെ ഇടത്തേ സൈഡിലേക്ക് പറന്ന് ചാടിയ റിഷാബ് പന്ത് ഏവരെയും ഏറെ അമ്പരപ്പിച്ചാണ് ക്യാച്ച് കൈക്കുള്ളിൽ ഉറപ്പിച്ചത്.28 റൺസാണ് സിബ്ലി നേടിയത്. റിഷാബ് പന്തിന്റെ ക്യാച്ചിന് സോഷ്യൽ മീഡിയയിൽ നിന്നും അടക്കം വമ്പൻ പ്രശംസയാണ് ലഭിക്കുന്നത്