ശ്രീലങ്കക്കെതിരായ ഏഷ്യാകപ്പ് ഫൈനലിൽ ഒരു തകർപ്പൻ പോളിംഗ് പ്രകടനം കാഴ്ചവച്ച് മുഹമ്മദ് സിറാജ്. മത്സരത്തിന്റെ നാലാം ഓവറിൽ 4 വിക്കറ്റുകൾ സ്വന്തമാക്കിയാണ് സിറാജ് ശ്രീലങ്കയുടെ കൊമ്പൊടിച്ചത്. ഒരു അത്ഭുതകരമായ ബോളിംഗ് പ്രകടനം തന്നെയാണ് സിറാജ് മത്സരത്തിൽ കാഴ്ച വച്ചിരിക്കുന്നത്. രാജ്യന്തര ക്രിക്കറ്റില്‍ ഒരോവറില്‍ 4 വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് മുഹമ്മദ് സിറാജ്
ഒരു തകർപ്പൻ ക്യാച്ച് സ്വന്തമാക്കി രവീന്ദ്ര ജഡേജയാണ് സിറാജിന് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. മത്സരത്തിൽ ശ്രീലങ്കൻ ഓപ്പണർ നിസ്സംഗയെ പുറത്താക്കാനാണ് ജഡേജ ഒരു തകർപ്പൻ ക്യാച്ച് സ്വന്തമാക്കിയത്. മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ശേഷമാണ് ഇന്ത്യയുടെ മികച്ച ബോളിംഗ് പ്രകടനം ശ്രീലങ്കയ്ക്ക് ഭീഷണിയായി മാറിയത്. ഇതിനിടെ എങ്ങനെയെങ്കിലും റൺസ് കണ്ടെത്താനുള്ള ശ്രമം നടത്തിയ നിസംഗയെ ഒരു തകർപ്പൻ ക്യാച്ചിലൂടെ ജഡേജ പുറത്താക്കുകയായിരുന്നു.
മത്സരത്തിൽ ശ്രീലങ്കൻ ഇന്നിങ്സിന്റെ നാലാം ഓവറിലാണ് സംഭവം നടക്കുന്നത്. നാലാം ഓവറിലെ ആദ്യ പന്ത് ഒരു ലെങ്ത് ബോൾ ആയി ആയിരുന്നു സിറാജ് എറിഞ്ഞത്. നിസ്സംഗ ഈ പന്തിൽ ഡ്രൈവ് ചെയ്യാൻ ശ്രമിച്ചു. എന്നാൽ ബോൾ വായുവിലേക്ക് ഉയരുകയും സ്ക്വയറിലേക്ക് ചലിക്കുകയും ചെയ്തു. ഈ സമയത്താണ് ബാക്ക്വാർഡ് പോയിന്റിൽ നിന്ന് ഒരു തകർപ്പൻ ഡൈവിങ് ക്യാച്ച് ജഡേജ സ്വന്തമാക്കിയത്. ഇതോടെ ശ്രീലങ്കയുടെ ഓപ്പണർ നിസ്സംഗ കൂടാരം കയറുകയും ചെയ്തു. നാലു പന്തുകൾ നേരിട്ട നിസ്സംഗ കേവലം രണ്ട് റൺസ് മാത്രമാണ് നേടിയത്. ഈ വിക്കറ്റോടെ ശ്രീലങ്ക മത്സരത്തിൽ 8ന് 2 എന്ന നിലയിൽ തകരുകയുണ്ടായി. ഇതിനുശേഷം അടുത്ത പന്തുകളിൽ തന്നെ സമരവിക്രമയെയും അസലങ്കയെയും പുറത്താക്കി സിറാജ് ആ ഓവറിൽ തന്നെ മാജിക്ക് കാട്ടി.
മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ശ്രീലങ്കയെ പൂർണമായും സമ്മർദ്ദത്തിൽ ആക്കാൻ ഇന്ത്യയുടെ പേസർമാർക്ക് സാധിച്ചിട്ടുണ്ട്. ആദ്യ ഓവർ മുതൽ കൃത്യമായി ബുംറയും സിറാജും ശ്രീലങ്കൻ ബാറ്റർമാരെ സമ്മർദ്ദത്തിൽ ആകുകയുണ്ടായി. ആദ്യ ഓവറിലെ മൂന്നാം പന്തിൽ കുശാൽ പേരേരയെ പൂജ്യനായി മടക്കി ബൂമ്രയിരുന്നു ഇന്ത്യക്കായി ആദ്യം ബ്രേക്ക് നൽകിയത്. പിന്നീട് സിറാജ് നിസങ്കയെ പുറത്താക്കി വീര്യം കാട്ടി. എന്തായാലും മികച്ച തുടക്കം തന്നെയാണ് ഏഷ്യാകപ്പ് ഫൈനലിൽ ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്നത്
മത്സരത്തിൽ അഞ്ചു മാറ്റങ്ങളുമായി ആണ് ഇന്ത്യ മൈതാനത്ത് ഇറങ്ങിയിരിക്കുന്നത്. കഴിഞ്ഞ മത്സരങ്ങളിൽ നടത്തിയ പരീക്ഷണങ്ങൾ ഒക്കെയും ഇന്ത്യ പിൻവലിച്ചിട്ടുണ്ട്. വിരാട് കോഹ്ലി, ബുംറ, മുഹമ്മദ് സിറാജ് അടക്കമുള്ള മുഴുവൻ മുൻനിര താരങ്ങളെയും ഇന്ത്യ തങ്ങളുടെ ടീമിൽ അണിനിരത്തിയിട്ടുണ്ട്. ഏതുവിധേനയും ശ്രീലങ്കയെ ചെറിയ സ്കോറിന് ഒതുക്കി മത്സരത്തിൽ വമ്പൻ വിജയം സ്വന്തമാക്കി ഏഷ്യാകപ്പ് കിരീടം സ്വന്തമാക്കുക എന്നതാണ് ഇന്ത്യൻ ടീമിന്റെ ലക്ഷ്യം.