ഇന്ത്യ – പാക്കിസ്ഥാന്‍ പോരാട്ടം നടക്കില്ലാ ? ❛വില്ലന്‍❜ എത്തും. റിപ്പോര്‍ട്ട്

പാക്കിസ്ഥാന്‍ – നേപ്പാള്‍ മത്സരത്തോടെ 2023 ഏഷ്യാ കപ്പിനു തുടക്കമായി. പാക്കിസ്ഥാനിലെ മുള്‍ട്ടാനിലാണ് ഉദ്ഘാടന മത്സരം. ടൂര്‍ണമെന്‍റിലെ ഗ്ലാമര്‍ പോരാട്ടമായ ഇന്ത്യ – പാക്ക് പോരാട്ടം സെപ്തംബര്‍ 2 നാണ് നടക്കുന്നത്. ശ്രീലങ്കയിലെ കാന്‍ഡിയിലാണ് മത്സരം അരങ്ങേറുക.

മത്സരത്തിനായി ഇന്ത്യന്‍ താരങ്ങള്‍ ശ്രീലങ്കയില്‍ എത്തി കഴിഞ്ഞു. അതേ സമയം കലാവസ്ഥ പ്രവചനം ആരാധകരെ നിരാശരാക്കിയിരിക്കുകയാണ്. മത്സരത്തില്‍ മഴ വില്ലനായി എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍.

വെതര്‍ഡോട്ട്കോമിന്‍റെ പ്രവചന പ്രകാരം 90 ശതമാനം മഴയാണ് പ്രവചിച്ചിരിക്കുന്നത്. കാറ്റോടുക്കൂടി മഴയാണ് റിപ്പോര്‍ട്ടിലുള്ളത്‌. പകലും രാത്രിയുമായാണ് മത്സരം ഒരുക്കിയട്ടുള്ളത്. മത്സരത്തിനെ വന്‍ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

india vs pakistan mcg

അതേ സമയം ഇന്ത്യന്‍ താരം കെല്‍ രാഹുല്‍ ടീമിന്‍റെയൊപ്പം ശ്രീലങ്കയില്‍ എത്തിയട്ടില്ലാ. ആദ്യ രണ്ട് മത്സരങ്ങള്‍ രാഹുലിന് നഷ്ടമാകും എന്ന് കോച്ച് രാഹുല്‍ ദ്രാവിഡ് അറിയിച്ചിരുന്നു. വീണ്ടും പരിക്കേറ്റ കെല്‍ രാഹുല്‍ നിലവില്‍ ബാംഗ്ലൂര്‍ ദേശിയ ക്രിക്കറ്റ് അക്കാദമിയിലാണ്. കെല്‍ രാഹുലിന്‍റെ അഭാവത്തില്‍ ഇഷാന്‍ കിഷന്‍ വിക്കറ്റ് കീപ്പറാവും. സ്റ്റാന്‍ഡ്ബൈ താരമായി സഞ്ചു സാംസണും ടീമിലുണ്ട്.

Previous articleതകര്‍പ്പന്‍ സെഞ്ചുറിയുമായി ബാബര്‍ അസം. കോഹ്ലിയുടെ റെക്കോഡ് വീണു.
Next articleനേപ്പാളിനെ 238 റൺസിന് തകര്‍ത്ത് പാകിസ്ഥാൻ. ഈ ബോളിംഗ് നിര ഇന്ത്യയ്ക്കും ഭീഷണി.