തകര്‍പ്പന്‍ സെഞ്ചുറിയുമായി ബാബര്‍ അസം. കോഹ്ലിയുടെ റെക്കോഡ് വീണു.

babar azam asia cup 2023

ഏഷ്യാ കപ്പിന്‍റെ ഉദ്ഘാടന മത്സരത്തില്‍ തകര്‍പ്പന്‍ ബാറ്റിംഗ് വിരുന്നാണ് പാക്ക് നായകന്‍ ബാബര്‍ അസം നടത്തിയത്. നേപ്പാളിനെതിരെയുള്ള മത്സരത്തില്‍ ഏകദിന കരിയറിലെ 19ാം ഏകദിന സെഞ്ചുറിയാണ് കുറിച്ചത്. മത്സരത്തില്‍ 131 പന്തുകള്‍ നേരിട്ട താരം 14 ഫോറും 1 സിക്സും ഉള്‍പ്പടെ 151 ണ്‍സാണ് നേടിയത്. മത്സരത്തിലെ തകര്‍പ്പന്‍ പ്രകടനത്തോടെ ചില റെക്കോഡുകളും സ്വന്തമാക്കി.

ഏഷ്യാ കപ്പില്‍ ഒരു നായകന്‍റെ ഏറ്റവും മികച്ച സ്കോര്‍ എന്ന വിരാട് കോഹ്ലിയുടെ റെക്കോഡ് ബാബര്‍ അസം മറികടന്നു. 2014 ല്‍ ബംഗ്ലാദേശിനെതിരെ നേടിയ 136 റണ്‍സിന്‍റെ റെക്കോഡാണ് ബാബര്‍ മറികടന്നത്.

തന്‍റെ 102ാം ഇന്നിംഗ്സിലാണ് ബാബര്‍ അസം 19ാം ഏകദിന സെഞ്ചുറി നേടുന്നത്. ഏറ്റവും വേഗത്തില്‍ 19 ഏകദിന സെഞ്ചുറികള്‍ എന്ന നേട്ടവും ഇനി പാക്ക് നായകന്‍റെ പേരിലാണ്. 104 ഇന്നിംഗ്സില്‍ നിന്നും ഇത്രയും സെഞ്ചുറി കണ്ടെത്തിയ ഹാഷിം അംലയാണ് രണ്ടാമത്. മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി 124 ഇന്നിംഗ്സില്‍ നിന്നാണ് ഇത്രയും സെഞ്ചുറി നേടിയത്.

See also  ബാറ്റിംഗിൽ ഹെഡ് പവർ, ബോളിങ്ങിൽ നടരാജൻ ബുള്ളറ്റ്. ഡൽഹിയെ വകവരുത്തി ഹൈദരാബാദ്.
F4yGPrAWAAAkXX1

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 342 റണ്‍സ് നേടി. ബാബറിനെ കൂടാതെ ഇഫ്തികര്‍ അഹമ്മദും സെഞ്ചുറി കണ്ടെത്തി. 71 പന്തില്‍ 11 ഫോറും 4 സിക്സുമായി 109 റണ്‍സാണ് ഇഫ്തികര്‍ സ്കോര്‍ ചെയ്തത്.

Scroll to Top