ബംഗ്ലകളെ വിറപ്പിച്ച് ഗില്ലാട്ടം. ഒറ്റയാൾ പോരാട്ടത്തിലൂടെ തകർപ്പൻ സെഞ്ച്വറി.

gill vs bangladesh

ബംഗ്ലാദേശിനെതിരായ ഏഷ്യാകപ്പ് സൂപ്പർ 4 മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ച്വറി സ്വന്തമാക്കി ശുഭമാൻ ഗിൽ. മത്സരത്തിൽ ഇന്ത്യൻ നിരയിലെ മറ്റു ബാറ്റർമാർ പരാജയമായി മാറിയപ്പോൾ ശുഭമാൻ ഗില്ലിന്റെ ഒരു ഒറ്റയാൾ പോരാട്ടമാണ് കാണാൻ സാധിച്ചത്. ഇന്നിംഗ്സിന്റെ തുടക്കം മുതൽ ഏകാഗ്രതയോടെ ബാറ്റ് വീശി തന്റെ ഏകദിന കരിയറിലെ തന്നെ ഏറ്റവും മികച്ച ഇന്നിംഗ്സുകളിൽ ഒന്നാണ് മത്സരത്തിൽ ഗിൽ കാഴ്ചവച്ചത്. ഗില്ലിന്റെ ഈ മികച്ച പ്രകടനത്തിന് ഇന്ത്യ മത്സരത്തിൽ വിജയത്തോടടുത്തത്.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട ബാറ്റിംഗ് ആരംഭിച്ച ബംഗ്ലാദേശ് നിശ്ചിത 50 ഓവറുകളിൽ 265 റൺസ് നേടിയിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ രോഹിത് ശർമയെ നഷ്ടമായി. പിന്നീട് ചെറിയ ഇടവേളകളിൽ ഇന്ത്യയ്ക്ക് വിക്കറ്റുകൾ നഷ്ടമായത് വലിയ തിരിച്ചടി ഉണ്ടാക്കി. എന്നാൽ ഒരുവശത്ത് ഗിൽ ക്രീസിൽ ഉറക്കുന്നതാണ് മത്സരത്തിൽ കാണാൻ സാധിച്ചത്. എതിർ ക്രിസിൽ വിക്കറ്റുകൾ നഷ്ടപ്പെടുമ്പോഴും തന്റെ ഗിൽ വെടിക്കെട്ട് തുടർന്നു. തനിക്ക് ലഭിച്ച അവസരങ്ങളിലൊക്കെ ബോൾ ബൗണ്ടറി കടത്താനും ഗിൽ മറന്നില്ല.

Read Also -  കെസിഎൽ ത്രില്ലർ. അവസാന ബോളിൽ വിജയം നേടി കൊല്ലം. ഹീറോയായി ബോളർമാർ.

117 പന്തുകൾ നേരിട്ടാണ് ഗില്‍ മത്സരത്തിൽ തന്റെ സെഞ്ച്വറി പൂർത്തീകരിച്ചത്. ഇന്ത്യ മത്സരത്തിൽ നേടിയ റൺസിന്റെ പാതിഭാഗവും ഗില്ലിന്റെ സംഭാവനയായിരുന്നു. 2023ൽ ഏകദിന ലോകകപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ഗില്ലിന്റെ ഈ പക്വതയാർന്ന ബാറ്റിങ് ഇന്ത്യൻ ക്യാമ്പിന് ഒരുപാട് ആശ്വാസം നൽകുന്നുണ്ട്. മുൻപ് പാക്കിസ്ഥാനെതിരായ മത്സരത്തിലും ഗിൽ തകർപ്പൻ പ്രകടനം കാഴ്ച വെച്ചിരുന്നു. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ സ്പിന്നർമാരെ ഗിൽ നേരിട്ട രീതിയും അഭിനന്ദനങ്ങൾ അർഹിക്കുന്നതാണ്.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട ബാറ്റിംഗ് ആരംഭിച്ച ബംഗ്ലാദേശിനായി നായകൻ ഷക്കീബ് അൽ ഹസനാണ് മികച്ച പ്രകടനം പുറത്തെടുത്തത്. ഷക്കീബ് മത്സരത്തിൽ 85 പന്തുകളിൽ 6 ബൗണ്ടറികളും 3 സിക്സ്റുകളുമടക്കം 80 റൺസ് നേടി. ഒപ്പം 54 റൺസ് നേടിയ ഹൃദോയും 44 റൺസ് നേടിയ നസ്സും അഹമ്മദും ബംഗ്ലാദേശിന്റെ സ്കോർ വർദ്ധിപ്പിക്കുകയായിരുന്നു. ഇന്ത്യയ്ക്കായി മത്സരത്തിൽ താക്കൂർ മൂന്നു വിക്കറ്റുകളും ഷാമി രണ്ട് വിക്കറ്റുകളും നേടി. ഇതിനുശേഷമായിരുന്നു മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ ബംഗ്ലാദേശ് തീർത്തും സമ്മർദ്ദത്തിൽ ആക്കിയത്.

Scroll to Top