ഈ മാസം അവസാനം ആരംഭിക്കുന്ന ഏഷ്യാ കപ്പ് ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിലേക്ക് ഇന്ത്യൻ ബാറ്റ്‌സ്മാൻ കെ എൽ രാഹുലും ഫാസ്റ്റ് ബൗളർ ദീപക് ചാഹറും തിരിച്ചെത്തും. ഇരുവരും പരിക്ക് മൂലം പുറത്തായിരുന്നുവെങ്കിലും ടൂർണമെന്റിനു മുന്നോടിയായി സുഖം പ്രാപിച്ചു. തുടയിലെ പരിക്കിൽ നിന്ന് ചാഹർ സുഖം പ്രാപിച്ചപ്പോൾ രാഹുലിന് ശസ്ത്രക്രിയയും കോ വിഡ് വിമുക്തിക്ക് ശേഷമാണ് തിരിച്ചെത്തുക
“കെഎൽ രാഹുലിന് ഒന്നും തെളിയിക്കേണ്ട ആവശ്യമില്ല. അവൻ ഒരു ക്ലാസ് കളിക്കാരനാണ്. അവൻ ടി20 കളിക്കുമ്പോഴെല്ലാം, അവന്‍ ഒരു സ്പെഷ്യലിസ്റ്റ് ഓപ്പണർ എന്ന നിലയിലാണ്, അത് തുടരും. സൂര്യയും ഋഷഭ് പന്തും സ്‌പെഷ്യലിസ്റ്റ് മിഡിൽ ഓർഡർ ബാറ്റർമാരായി കളിക്കാൻ ഒരുങ്ങുകയാണ്,” ബിസിസിഐ വൃത്തങ്ങൾ പിടിഐയോട് പറഞ്ഞു.
പേസർ സ്ലോട്ടിനായി ഹർഷൽ പട്ടേലും മത്സരത്തിലുണ്ടെങ്കിലും വാരിയെല്ലിലെ പരിക്കിൽ നിന്ന് ഇതുവരെ പൂർണമായി മുക്തനായിട്ടില്ല. മാച്ച് ഫിറ്റ്‌നസിന് വിധേയമാണ് അദ്ദേഹത്തെ ഉൾപ്പെടുത്തുന്നത്. ചാഹറിനെ സംബന്ധിച്ചിടത്തോളം, ഭുവനേശ്വർ കുമാറിന്റെ ഒരു ബാക്കപ്പ് ഓപ്ഷനായാണ് എത്തുക.
”പരിക്കേൽക്കുന്നതിന് മുമ്പ് ഇന്ത്യയുടെ സ്ഥിരതയുള്ള ടി20 ബൗളർമാരിൽ ഒരാളായിരുന്നു ദീപക്. അവൻ ന്യായമായ അവസരത്തിന് അർഹനാണ്, കൂടാതെ ഭുവനേശ്വർ കുമാറിന് സമാനമായ ഒരു ബാക്കപ്പ് ഞങ്ങൾക്ക് ആവശ്യമാണ്. ഇപ്പോൾ അദ്ദേഹം മടങ്ങിയെത്തുമ്പോൾ, തന്റെ താളം വീണ്ടെടുക്കാൻ ധാരാളം ഗെയിമുകൾ കളിക്കേണ്ടി വരും, ”ബിസിസിഐ ഉദ്യോഗ്സ്ഥന്‍ പറഞ്ഞു.
വെസ്റ്റ് ഇൻഡീസിനെതിരായ 5 മത്സരങ്ങളുടെ ടി20 ഐ പരമ്പരയിൽ ജസ്പ്രീത് ബുംറയ്ക്കും വിരാട് കോലിക്കും വിശ്രമം അനുവദിച്ചെങ്കിലും ഏഷ്യാ കപ്പ് ടീമിൽ ഉൾപ്പെടുത്തും എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.