ടി20 ലോക കപ്പിലെ ത്രില്ലിങ്ങ് പോരാട്ടത്തില്‍ പാക്കിസ്ഥാനെ തോല്‍പ്പിച്ച് ഇന്ത്യ വിജയം നേടുമ്പോള്‍ നിരവധി താരങ്ങള്‍ക്കാണ് നന്ദി പറയേണ്ടത്. തോല്‍വി ഉറപ്പിച്ച മത്സരത്തില്‍ മുന്‍ നായകന്‍ വിരാട് കോഹ്ലിയുടെ അപരാജിത ഇന്നിംഗ്സ് ഇന്ത്യക്ക് തുണയായി.
അതുപോലെ തന്നെ രവിചന്ദ്ര അശ്വിനും നിര്‍ണായക താരമായി മാറി. നവാസ് എറിഞ്ഞ അഞ്ചാം പന്തില്‍ ദിനേശ് കാര്‍ത്തിക് പോയതോടേ വിജയലക്ഷ്യം 1 പന്തില്‍ 2 റണ്‍ എന്ന നിലയിലായി. രവിചന്ദ്ര അശ്വിനാണ് പിന്നീട് ക്രീസിലെത്തിയത്.
ദിനേശ് കാര്‍ത്തികിനെതിരെ പ്രയോഗിച്ച അതേ വൈഡ് ബോള്‍ തന്ത്രമാണ് നവാസ് ഉപയോഗിച്ചത്. ആരായാലും തൊട്ടു പോകുന്ന ആ പന്ത് വളരെ കൂളായി അശ്വിന്‍ ഒഴിഞ്ഞു മാറി. വൈഡിലൂടെ ഒരു റണ്‍ കിട്ടുകയും അടുത്ത പന്ത് ലോഫ്റ്റ് ചെയ്ത് ഇന്ത്യയെ വിജയത്തില്‍ എത്തിച്ചു.
അശ്വിന്‍റെ പ്രസന്‍സ് ഓഫ് മൈന്‍ഡും ടാക്ടിക്സും കൂടി ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി. മത്സരത്തിനു പിന്നാലെ അശ്വിന്‍ സമൂഹമാധ്യമങ്ങളില്‍ ട്രെന്‍റിങ്ങായി