ക്ലാസിക്ക് പോരാട്ടത്തിലെ വിജയത്തിനു ശേഷം ഇന്ത്യയുടെ ആഘോഷം കണ്ടോ ? രാഹുല്‍ ദ്രാവിഡിനുപോലും ഇരിക്കപൊറുതിയില്ലാ

കഴിഞ്ഞ വര്‍ഷങ്ങളില്‍ വിരാട് കോഹ്ലി മോശം ഫോം തുടര്‍ന്നപ്പോള്‍ കോച്ച് രാഹുല്‍ ദ്രാവിഡും ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുമടക്കം നിരവധി പേര്‍ പിന്തുണച്ചിരുന്നു. എന്തുകൊണ്ടാണ് അത് എന്ന് വിരാട് കോഹ്ലി കാണിച്ചു തന്നു.

160 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ ഒരു ഘട്ടത്തില്‍ 31 ന് 4 എന്ന നിലയിലായിരുന്നു. പിന്നീടായിരുന്നു വിരാട് കോഹ്ലിയുടെ മാസ്റ്റര്‍ ക്ലാസ് കണ്ടത്. 53 പന്തില്‍ 82 റണ്‍സ് നേടി വിരാട് കോഹ്ലി, ടൂര്‍ണമെന്‍റിലെ ആദ്യ വിജയം നേടി കൊടുത്തു.

അശ്വിന്‍ വിജയ റണ്‍ ഓടിയെടുത്തതും ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും സഹതാരങ്ങളും വിരാട് കോഹ്ലിയുടെ അടുത്തേക്ക് ഓടിയെത്തി. തകര്‍ച്ചയില്‍ നിന്നും ടീമിനെ രക്ഷിച്ച വിരാട് കോഹ്ലിയെ ക്യാപ്റ്റന്‍ എടുത്തു പൊക്കി.

ആരാധകര്‍ ചക് ദേ ഇന്ത്യ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. പൊതുവേ ശാന്ത സ്വഭാവക്കാരനായ രാഹുല്‍ ദ്രാവിഡിനു പോലും ഡഗൗട്ടില്‍ ആഘോഷിക്കാതിരിക്കാനായില്ല.