ഇത് നിൻ്റെ കരിയറില്ലേ ഏറ്റവും മികച്ച ഇന്നിങ്സ്; കോഹ്ലിയെ പ്രശംസിച്ച് സച്ചിൻ.

എല്ലാവരും തോറ്റു എന്ന് വിചാരിച്ച കളി തകർപ്പൻ പ്രകടനത്തിലൂടെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച പോരാട്ടമായിരുന്നു പാക്കിസ്ഥാനെതിരെ കോഹ്ലി കാഴ്ചവച്ചത്. കഴിഞ്ഞ കുറേ 2 വർഷമായി നഷ്ടമായിരുന്ന കോഹ്ലി കഴിഞ്ഞ കുറച്ചു മത്സരങ്ങളിൽ തിരിച്ചുവരവിൻ്റെ സൂചനകൾ തന്നിരുന്നു. ഇപ്പോൾ ആ പഴയ കോഹ്ലിയെ പൂർണ്ണമായും ഇന്ത്യൻ ആരാധകർക്ക് തിരിച്ചു കിട്ടി.

പാക്കിസ്ഥാൻ ഉയർത്തിയ 160 റൺസ് വിജയലക്ഷം പിന്തുടർന്ന് ഇറങ്ങിയ ഇന്ത്യക്ക് ആദ്യ നാല് വിക്കറ്റുകൾ പെട്ടെന്ന് നഷ്ടമായി ബാറ്റിങ് തകർച്ചയുടെ വക്കിലെത്തി. പിന്നീട് ഹർദിക് പാണ്ഡ്യയെ കൂട്ടുപിടിച്ച് കോഹ്ലി നടത്തിയ പോരാട്ടമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. 53 പന്തുകളിൽ നിന്നും ആറ് ഫോറുകളും നാല് സിക്സറുകളും അടക്കം 82 റൺസ് ആണ് കോഹ്ലി നേടിയത്.

FB IMG 1666527834935 1


അഞ്ചാം വിക്കറ്റിൽ ഹർദിക് പാണ്ഡ്യയും കോഹ്ലിയും ചേർന്ന് എടുത്ത 113 റൺസിൻ്റെ കൂട്ടുകെട്ട് ആണ് ഇന്ത്യൻ വിജയത്തിന് നിർണായക പങ്കു വഹിച്ചത്. പാണ്ഡ്യ ബൗണ്ടറി കണ്ടെത്താൻ ബുദ്ധിമുട്ടിയെങ്കിലും കോഹ്ലിക്ക് വേണ്ട മികച്ച പിന്തുണ താരം നൽകി. ഇന്ത്യയുടെ ആവേശ വിജയത്തിൽ പാണ്ഡ്യയും നിർണായക പങ്കു വഹിച്ചിട്ടുണ്ട്.

14virat1ഇപ്പോഴിതാ കോഹ്ലിയെ പ്രശംസിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. കോഹ്ലിയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇതെന്നാണ് സച്ചിൻ വിശേഷിപ്പിച്ചത്.”നിസംശയം പറയാം ഇത് നിൻ്റെ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്സാണ്. നിൻ്റെ ബാറ്റിങ് കാണുന്നത് ആനന്ദകരമാണ്. പത്തൊമ്പതാം ഓവറിൽ റൗഫിനെതിരെ ബാക്ക് ഫൂട്ടിൽ നേടിയ സിക്സ് ഗംഭീരമായിരുന്നു.”- സച്ചിൻ പറഞ്ഞു