”ഒരു താരത്തിനു വേണ്ടി ഇത്രയധികം പോയിട്ടുണ്ടെങ്കില്‍…” മുംബൈ ഇന്ത്യന്‍സിന്‍റെ നീക്കം അഭിപ്രായപ്പെട്ട് അശ്വിന്‍

hardik mumbai

ഹര്‍ദ്ദിക്ക് പാണ്ട്യയെ ടീമില്‍ എത്തിച്ചതിലൂടെ മുംബൈ ഇന്ത്യന്‍സ് എത്രമാത്രം ആറാം കിരീടത്തിനായി ആഗ്രഹിക്കുന്നുണ്ടെന്ന് കാണിച്ചു തരുന്ന് എന്ന് ഇന്ത്യന്‍ താരം രവിചന്ദ്ര അശ്വിന്‍. തന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് അശ്വിന്‍ ഇക്കാര്യം പറഞ്ഞത്. ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റനായിരുന്ന ഹര്‍ദ്ദിക്ക് പാണ്ട്യയെ ട്രേഡ് ചെയ്താണ് മുംബൈ എത്തിച്ചത്. കൂടാതെ സീനിയര്‍ താരം രോഹിത് ശര്‍മ്മയെ മാറ്റി ഹര്‍ദ്ദിക്കിനെ ക്യാപ്റ്റനാക്കുകയും ചെയ്തു.

ഗുജറാത്ത് ക്യാപ്റ്റനായിരുന്ന ഹര്‍ദ്ദിക്ക് പാണ്ട്യ 2022 ല്‍ കിരീടത്തിലേക്കും 2023 ല്‍ റണ്ണറപ്പായും ടീമിനെ എത്തിച്ചിരുന്നു.

”ഹര്‍ദ്ദിക്കിനെ ടീമില്‍ എത്തിച്ചതോടെ അവര്‍ ആറാം കിരീടത്തിനായി എത്ര മാത്രം ആഗ്രഹിക്കുന്നു എന്ന് കാണിക്കുന്നു. ചിലര്‍ക്ക് ശരിയോ തെറ്റോ എന്ന അഭിപ്രായം കാണും. ചിലര്‍ ഇത് വളരെ സിംപിളായാണ് എടുത്തിരിക്കുന്നത്”

”ഞാന്‍ അതിലേക്ക് കടക്കുന്നില്ലാ. ഇതൊരു അഭിമാനമായ പ്രൊജക്റ്റാണ്. വിജയിക്കാന്‍ വേണ്ടിയാണ് കളിക്കുന്നത്. ഒരു താരത്തിനു വേണ്ടി അവര്‍ അത്രയധികം പോയിരിക്കുന്നു. നമ്മുക്ക് പല കാര്യങ്ങളും ഇതിനെ പറ്റി പറയാം. പക്ഷേ ഒരു ടീം ഇത്രയധികം ഒരു താരത്തിനു വേണ്ടി പോയി കഴിഞ്ഞപ്പോള്‍ നിങ്ങള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു ” അശ്വിന്‍ പറഞ്ഞു. ആറാം കിരീടത്തിലേക്കാണ് മുംബൈ പോകുന്നത് എന്ന് വ്യക്തമായി തോന്നുന്നു എന്ന് അശ്വിന്‍ പറഞ്ഞു.

See also  കൊൽക്കത്തയുടെ പരാജയം, ബോൾ നിർമാതാക്കൾക്കെതിരെ ഗംഭീർ രംഗത്ത്.

ഹര്‍ദ്ദിക്ക് ഒരു കോംബിനേഷന്‍ പ്ലെയറാണെന്നും അശ്വിന്‍ വിലയിരുത്തി. ആവശ്യം വരുമ്പോള്‍ കുറച്ച് ഓവറുകള്‍ എറിയുകയും കുറച്ച് റണ്‍സ് നേടുകയും ചെയ്യും. മിഡില്‍ ഓവറില്‍ കളിച്ച് ഫിനിഷിങ്ങ് തെവാട്ടിയക്കും റാഷീദ് ഖാനും വിട്ടു നല്‍കുന്നു. ഇതായിരുന്നു ഗുജറാത്ത് ടൈറ്റന്‍സിന്‍റെ വിജയത്തിനു പിന്നില്‍ എന്നും അശ്വിന്‍ അഭിപ്രായപ്പെട്ടു

Scroll to Top