ക്രിക്കറ്റ് ലോകം വളരെ ആകാംക്ഷയോടെ നോക്കുന്നത് ഡിസംബർ 26ന് തുടക്കം കുറിക്കുന്ന ഇന്ത്യ :സൗത്താഫ്രിക്ക ടെസ്റ്റ് പരമ്പരക്കായിട്ടാണ്. കരുത്തരായ രണ്ട് ടീമുകൾ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഭാഗമായി മൂന്ന് മത്സര ടെസ്റ്റ് പരമ്പരയിൽ ഏറ്റുമുട്ടുമ്പോൾ ജയം ആർക്കൊപ്പം നിൽക്കുമെന്നത് പ്രവചനതീതമാണ്. എന്നാൽ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി സൗത്താഫ്രിക്കൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ ഡീൽ എൽഗർ പറഞ്ഞ ചില വാക്കുകളാണ് ഇപ്പോൾ ചർച്ചയായി മാറുന്നത്.
ഇന്ത്യൻ ഓഫ് സ്പിന്നറായ അശ്വിൻ എക്കാലവും സൗത്താഫ്രിക്കക്ക് എതിരെ മികച്ച ബൗളിംഗ് റെക്കോർഡ് കരസ്ഥമാക്കാറുണ്ട്. അതേസമയം ഈ പരമ്പരയിൽ അശ്വിൻ ഒരു ഭീക്ഷണിയായി മാറില്ലെന്നാണ് സൗത്താഫ്രിക്കൻ ടീം നായകന്‍റെ അഭിപ്രായം.
അശ്വിനെ ഈ ടെസ്റ്റ് പരമ്പരയിൽ ഒരു കാരണവശാലും സൗത്താഫ്രിക്കൻ ടീം ബാറ്റിങ് നിര ഭയക്കേണ്ടതില്ലെന്ന് പറഞ്ഞ അദ്ദേഹം ഇന്ത്യയിലെപോലെ അനുകൂല സാഹചര്യം ഇവിടെ ലഭിക്കില്ലയെന്നും നിരീക്ഷിച്ചു. “ഇന്ത്യയിൽ വെച്ചുള്ള എല്ലാ മത്സരങ്ങളിലും അശ്വിൻ ഒരു പ്രധാന വെല്ലുവിളിയാണ് എതിരാളികൾക്ക്. പക്ഷേ ഇവിടെ അശ്വിൻ ഒരു ഭീക്ഷണി അല്ല. പ്രത്യേകിച്ചും അശ്വിന് ഇവിടുത്തെ പിച്ചകളിൽ നിന്നും വളരെ അധികം സപ്പോർട്ട് ലഭിക്കില്ല. അത് ഞങ്ങൾക്ക് ഒരു പ്ലസ് പോയിന്റ് തന്നെയാണ് “ഡീൻ എൽഗർ അഭിപ്രായപ്പെട്ടു
“ഏതെങ്കിലും ഒരു ഇന്ത്യൻ താരത്തെ മാത്രം നോക്കുന്നത് നല്ലതല്ല.ഒരു താരവും അവർ എന്താണോ നിർവഹിക്കേണ്ട ചുമതല അത് ചെയ്യുക. അതാണ് പ്രധാനമായുള്ള കാര്യം. ഇന്ത്യൻ ടീം വളരെ അധികം മികച്ച ഒരു ടീമാണ്. അവരുടെ മികവ് നമുക്ക് എല്ലാം അറിയാം. എങ്കിലും ഞങ്ങൾക്ക് സ്വന്തം ഗെയിം പ്ലാനിൽ പൂർണ്ണമായി വിശ്വസിക്കേണ്ടതുണ്ട്.മത്സരങ്ങൾ എല്ലാം ഹോം സാഹചര്യങ്ങളിൽ തീർത്തും വളരെ പരിചിതമായ പിച്ചകളിൽ കളിക്കുന്നത് ഒരു അനുകൂലമായി മാറുമെന്നാണ് ടീം വിശ്വസിക്കുന്നത്. ഇന്ത്യൻ ബൗളിംഗ് നിര പണ്ടത്തേക്കാൾ ശക്തമാണ് എന്നതും ഞങ്ങൾ മനസിലാക്കുന്നു “ക്യാപ്റ്റൻ പറഞ്ഞു.