സ്വന്തം അനുഭവം ഗാംഗുലി മറന്നോ : ചോദ്യവുമായി മുൻ താരം

images 2021 12 23T115702.496

ഇന്ത്യൻ ക്രിക്കറ്റ്‌ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഒരു പേരാണ് സൗരവ് ഗാംഗുലി. കളിക്കാരൻ, നായകൻ, ബിസിസിഐ പ്രസിഡന്റ്‌ റോളുകൾ എല്ലാം മനോഹരമായി തന്നെ കൈകാര്യം ചെയ്തിട്ടുള്ള ഗാംഗുലിക്ക്‌ നേരെ വിമർശനങ്ങൾ അനേകമാണ് കഴിഞ്ഞ ആഴ്ചകളിൽ ഉയർന്നത്. ഇന്ത്യൻ ടീം ഏകദിന ക്യാപ്റ്റൻസി മാറ്റം ബിസിസിഐയുടെ അറിവോടെയെന്ന റിപ്പോർട്ടുകൾക്കിടയിൽ പ്രസിഡന്റ്‌ ഗാംഗുലിയുടെ ചില പ്രസ്താവനകൾ വിവാദങ്ങൾക്ക് പുതിയ മാനം നൽകി.

വിരാട് കോഹ്ലി ടി :20 ക്യാപ്റ്റൻസി റോൾ ഒഴിഞ്ഞതാണ് പ്രശ്നങ്ങൾക്കുള്ള പ്രധാന കാരണമെന്നുള്ള ദാദയുടെ വാക്കുകളും ഇക്കാര്യത്തിൽ ഭിന്ന അഭിപ്രായവുമായി വിരാട് കോഹ്ലി എത്തിയതും എല്ലാം പല മുൻ താരങ്ങളിൽ അടക്കം അസംതൃപ്തി സൃഷ്ടിച്ചിരുന്നു. ഇപ്പോൾ ക്യാപ്റ്റൻസി മാറ്റം സംബന്ധിച്ചുള്ള വിവാദങ്ങളിൽ തന്റെ അഭിപ്രായവുമായി എത്തുകയാണ് മുൻ ഇന്ത്യൻ താരം കീർത്തി ആസാദ്.

മുൻപ് ഇന്ത്യൻ ക്രിക്കറ്റ്‌ ടീം ക്യാപ്റ്റനായി സൗരവ് ഗാംഗുലി കളിച്ചപ്പോൾ സീനിയർ ക്രിക്കറ്റ്‌ ടീം സെലക്ഷൻ കമ്മിറ്റിയുടെ കൂടി ചെയർമാനായിരുന്നു കീർത്തി ആസാദ്. “ക്യാപ്റ്റൻസി മാറ്റം സംബന്ധിച്ചുള്ള ഈ പ്രശ്നങ്ങൾ നോക്കുമ്പോൾ ഇക്കാര്യത്തെ ബിസിസിഐ നോക്കി കണ്ട വ്യത്യസ്ത രീതി വിമർശനം ക്ഷണിക്കുന്നു.എല്ലാ കാര്യവും ബിസിസിഐയും കോഹ്ലിയും അൽപ്പം കൂടി മെച്ചപ്പെട്ട രീതിയിലാണ് പരിഹരിക്കേണ്ടിയിരുന്നത്.മുൻപ് താൻ നായകനായിയിരുന്നപ്പോൾ എന്താണോ തനിക്ക് നേരിടേണ്ടി വന്നത് അക്കാര്യം എങ്കിലും ഗാംഗുലി ഓർക്കണമായിരുന്നു. സ്വന്തം അനുഭവം ഓർത്തിരുന്നു എങ്കിൽ ഇത്തരം ഒരു വിവാദത്തിൽ ഗാംഗുലി കൂടി ഭാഗമാകില്ലായിരുന്നു.”കീർത്തി ആസാദ് നിരീക്ഷിച്ചു.

See also  "അധികം ആലോചിക്കേണ്ട. സഞ്ജുവും പന്തും ലോകകപ്പിൽ വേണം". നിർദ്ദേശവുമായി ഗില്‍ക്രിസ്റ്റ്.

“കോഹ്ലിയുടെത് ഒരു സ്പെഷ്യൽ കേസ് എന്ന് ഞാൻ ഒരിക്കലും പറയില്ല. പക്ഷേ വിരാട് കോഹ്ലി ഒരു സ്പെഷ്യൽ ബാറ്റർ തന്നെയാണ്.നേരത്തെ ഹെഡ് കോച്ച് ഗ്രേഗ് ചാപ്പലുമായി ബന്ധപ്പെട്ട് ക്യാപ്റ്റൻ റോൾ നഷ്ടമാകുന്ന സമയത്തിൽ ഞാൻ ഗാംഗുലിയുടെ രക്ഷക്ക് എത്തിയിരുന്നു. ആ ഒരു അനുഭവം എങ്കിലും ദാദ ഇപ്പോൾ ഓർക്കണമായിരുന്നു.”കീർത്തി ആസാദ് കുറ്റപ്പെടുത്തി

Scroll to Top