വമ്പന്‍ റെക്കോഡുമായി രവിചന്ദ്ര അശ്വിന്‍. ഇംഗ്ലണ്ട് ഇതിഹാസത്തിനു പിന്നില്‍ രണ്ടാമത്.

ടെസ്റ്റ് മത്സരങ്ങളില്‍ ഒരു ടീമിനെതിരെ 1000 റണ്‍സും 100 വിക്കറ്റ് നേട്ടവും കൈവരിക്കുന്ന ആദ്യ താരമായി രവിചന്ദ്ര അശ്വിന്‍. റാഞ്ചിയില്‍ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന നാലാം ടെസ്റ്റിലാണ് അശ്വിന്‍ ഈ നേട്ടം കൈവരിച്ചത്.

ജോണി ബെയര്‍സ്റ്റോയെ പുറത്താക്കിയാണ് അശ്വിന്‍ ഈ റെക്കോഡില്‍ എത്തിയത്. ഈ നേട്ടം കൈവരിക്കുന്ന ഏഴാമത്തെ താരമാണ് രവിചന്ദ്ര അശ്വിന്‍.

23 മത്സരങ്ങളില്‍ നിന്നുമാണ് ഇന്ത്യന്‍ സ്പിന്‍ ഓള്‍റൗണ്ടറുടെ ഈ നേട്ടം. 22 മത്സരങ്ങളില്‍ നിന്നും ഓസ്ട്രേലിയക്കെതിരെ ഈ നേട്ടം കൈവരിച്ച ഇംഗ്ലണ്ടിന്‍റെ ഇതിഹാസ ഓള്‍റൗണ്ടര്‍ ഇയാന്‍ ബോതമാണ്, ഏറ്റവും വേഗത്തില്‍ ഈ റെക്കോഡില്‍ എത്തിയിരിക്കുന്നത്.

ഈ ടെസ്റ്റ് പരമ്പരയില്‍ 500 ടെസ്റ്റ് വിക്കറ്റ് എന്ന നേട്ടവും അശ്വിന്‍ സ്വന്തമാക്കിയിരുന്നു. ഏറ്റവും വേഗത്തില്‍ 500 ടെസ്റ്റ് വിക്കറ്റ് എന്ന കുംബ്ലെയുടെ റെക്കോഡും മറികടന്നിരുന്നു.

Previous articleസെഞ്ചുറിയുമായി ജോ റൂട്ട്. തകര്‍ച്ചയില്‍ നിന്നും ഇംഗ്ലണ്ട് കരകയറി.
Next articleഅദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ എനിക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. അരങ്ങേറ്റ പ്രകടനം സമര്‍പ്പിച്ച് ആകാശ് ദീപ്