അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ എനിക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. അരങ്ങേറ്റ പ്രകടനം സമര്‍പ്പിച്ച് ആകാശ് ദീപ്

aakash deep

റാഞ്ചിയിലെ നാലാം ടെസ്റ്റിന്‍റെ ആദ്യ ദിനത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് പേസര്‍ ആകാശ് ദീപ് പുറത്തെടുത്തത്. ഇപ്പോഴിതാ തന്‍റെ അരങ്ങേറ്റ മത്സരത്തിലെ പ്രകടനം അച്ഛനായി സമ്മര്‍ച്ചിരിക്കുകയാണ് പേസര്‍ ആകാശ് ദീപ്.

തന്‍റെ അച്ഛനേയും സഹോദരനേയും ഒരേ വര്‍ഷം നഷ്ടപ്പെട്ട ആകാശ് ദീപിന്‍റെ ക്രിക്കറ്റ് യാത്ര വളരെയേറെ പ്രചോദനമാണ്.

“ഇത് എന്നെ സംബന്ധിച്ചിടത്തോളം വളരെ വൈകാരികമായ നിമിഷമായിരുന്നു. ഒരേ വർഷം തന്നെ എനിക്ക് എൻ്റെ അച്ഛനെയും സഹോദരനെയും നഷ്ടപ്പെട്ടു. അതിനുശേഷം, എൻ്റെ ജീവിതത്തിൽ എന്തെങ്കിലും ചെയ്യണമെന്ന് എനിക്ക് തോന്നി. പിന്നീട് ക്രിക്കറ്റ് കളിക്കാൻ ഞാൻ എൻ്റെ വീട് വിട്ടു. ബംഗാൾ എന്നെ നന്നായി പിന്തുണച്ചു, ഞാൻ അവരോടൊപ്പം രഞ്ജി ട്രോഫി കളിച്ചു, എൻ്റെ ക്രിക്കറ്റ് യാത്രയ്ക്ക് എൻ്റെ കുടുംബത്തിന് വലിയ പങ്കുണ്ട്. കാരണം വീട്ടിലെ രണ്ട് വലിയ ആളുകളെ നഷ്ടപ്പെടുമ്പോൾ നിങ്ങൾക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല.

“എനിക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല, എന്നാൽ ഒരുപാട് നേടാനുണ്ട്. വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ ആ മനസ്സായിരുന്നു ” ആകാശ് ദീപ് പറഞ്ഞു.

See also  "ഇന്ത്യ കണ്ട ഏറ്റവും മികച്ച നായകൻ ധോണിയാണ്". അവസാനം ഗംഭീറും സമ്മതിക്കുന്നു.

ഇത് തൻ്റെ പിതാവിന് വേണ്ടിയാണ്, തൻ്റെ ജീവിതത്തിൽ ഞാന്‍ എന്തെങ്കിലും നല്ലത് നേടുന്നത് കാണാനായിരുന്നു അദ്ദേഹത്തിൻ്റെ സ്വപ്നം. തന്‍റെ പ്രകടനം സമ്മര്‍പ്പിച്ചുകൊണ്ട് ഇന്ത്യന്‍ പേസര്‍ പറഞ്ഞു.

“ഞാന്‍ തൻ്റെ ജീവിതത്തിൽ എന്തെങ്കിലും നല്ലത് ചെയ്യണമെന്നത് എൻ്റെ പിതാവിൻ്റെ സ്വപ്നമായിരുന്നു. അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. അതിനാൽ ഞാൻ ഈ പ്രകടനം എൻ്റെ പിതാവിന് സമർപ്പിക്കുന്നു,” ആകാശ് ദീപ് മത്സര ശേഷം പറഞ്ഞു.

മത്സരത്തില്‍ 3 വിക്കറ്റ് വീഴ്ത്തി ഇന്ത്യക്ക് മികച്ച തുടക്കം നല്‍കാന്‍ ആകാശ് ദീപിന് സാധിച്ചിരുന്നു.

Scroll to Top