നെഹ്റക്ക് താക്കൂറിനെ തഴഞ്ഞപ്പോൾ പൊള്ളി, എന്നാൽ സഞ്ജുവിനെ ഒഴിവാക്കിയത് മികച്ച തീരുമാനമെന്നും മുൻ ഇന്ത്യൻ താരം.

ആദ്യ മത്സരത്തിൽ 30ന് മുകളിൽ സ്കോർ കണ്ടെത്തിയിട്ടും ഇന്ന് നടന്ന ന്യൂസിലാൻഡിനെതിരായ രണ്ടാം ഏകദിന മത്സരത്തിലെ ടീമിൽ നിന്നും മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കിയിരുന്നു. ഇപ്പോൾ ഇതാ ആ തീരുമാനത്തെ പിന്തുണച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യൻ മുൻ താരം ആശിഷ് നെഹ്റ. ഇന്ത്യൻ ടീം മാനേജ്മെൻ്റ് എടുത്ത തീരുമാനം ശരിയാണെന്നും താൻ ആയിരുന്നെങ്കിൽ അങ്ങനെ തന്നെയാണ് ചെയ്യുക എന്നും മുൻ ഇന്ത്യൻ താരം പറഞ്ഞു.

“ദീപക് ഹൂഡയെ ബൗളിംഗ് മാത്രം പരിഗണിച്ച് കൊണ്ടാകില്ല ടീമിൽ ഉൾപ്പെടുത്തിയത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അങ്ങനെ പറയാൻ കാരണം ടീമിൽ വാഷിംഗ്ടൺ സുന്ദർ ഉണ്ട്. അവൻ നന്നായി ബൗൾ ചെയ്തിരുന്നു. ട്വൻ്റി ട്വൻ്റി പരമ്പരയിൽ വിക്കറ്റുകൾ നേടുകയും ചെയ്തു. അവൻ ഇന്ത്യയുടെ ആറാമത്തെ ബൗളിംഗ് ഓപ്ഷൻ ആണ്. എന്നാൽ അത് അത്ര മികച്ചതാണെന്ന് ഞാൻ കരുതുന്നില്ല.

images 2022 11 27T165012.521

രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ മത്സരത്തിന് ഇറങ്ങിയത്. ആദ്യത്തെ കാര്യം പറയുകയാണെങ്കിൽ രണ്ട് തെറ്റുകൾ ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല. ദീപക് ചഹാറിനെ ശർദുൽ താക്കൂറിന് മുൻപ് പരിഗണിക്കണം. എന്നാൽ താക്കൂറിനെ മാറ്റി നിർത്തി ചഹാറിനെ എടുത്തു. പക്ഷേ ഒരു മത്സരത്തിനു ശേഷം താക്കൂറിനെ തഴഞ്ഞു. അത് കുറച്ച് കടുപ്പമായ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഹൂഡയെ ആണ് ഞാൻ സഞ്ജുവിന് മുൻപ് പരിഗണിക്കുക.

images 2022 11 27T165120.699

കാരണം അവൻ കഴിഞ്ഞ ലോകകപ്പിൽ കളിച്ചിട്ടുള്ളതാണ്. പെട്ടെന്നാണ് അവൻ എവിടെയും എത്താതെ പോയത്.ഹൂഡക്കും താക്കൂറിനും ഒരുപോലെ കാര്യങ്ങൾ ബുദ്ധിമുട്ടുള്ളതാണ്. ഇന്ത്യക്ക് 5 ബൗളിംഗ് ഓപ്ഷൻ ഉണ്ട്. എന്നാൽ നിർബന്ധമായും ആറാമത്തെ ഒരു ഓപ്ഷൻ കൂടെ വേണം. ആറാമത്തെ ഓപ്ഷനായി ഞാൻ ഹൂഡക്ക് പകരം ചഹാറിനെ ആയിരിക്കും തിരഞ്ഞെടുക്കുക. അതിന് കാരണം ഹർദിക് പാണ്ഡ്യ ടീമിൽ ഇല്ലാത്തതാണ്.”- നെഹ്റ പറഞ്ഞു.

Previous articleലോകകപ്പിലെ പല വമ്പൻ റെക്കോർഡുകളും തൻ്റെ പേരിലേക്ക് മാറ്റി കുറിക്കാൻ ഒരുങ്ങി എംബാപ്പെ
Next articleഅവന് അർഹിച്ച പരിഗണന രോഹിത്തും കോലിയും കാരണം ലഭിച്ചില്ല; രൂക്ഷ വിമർശനവുമായി രവി ശാസ്ത്രി രംഗത്ത്.