അവന് അർഹിച്ച പരിഗണന രോഹിത്തും കോലിയും കാരണം ലഭിച്ചില്ല; രൂക്ഷ വിമർശനവുമായി രവി ശാസ്ത്രി രംഗത്ത്.

ലോകകപ്പിനു ശേഷമുള്ള ഇന്ത്യയുടെ ആദ്യ പരമ്പരയായ ന്യൂസിലാൻഡ് പര്യടനം തുടർന്നുകൊണ്ടിരിക്കുകയാണ്. ട്വൻ്റി ട്വൻ്റി പരമ്പരയിൽ ഇന്ത്യ വിജയിച്ചതിനുശേഷം ഏകദിന പരമ്പരക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ആദ്യ മത്സരത്തിൽ മികച്ച സ്കോർ കണ്ടെത്തിയെങ്കിലും ന്യൂസിലാൻഡ് ബാറ്റ്മാൻമാർക്ക് മുന്നിൽ ഇന്ത്യ ദയനീയമായി പരാജയപ്പെട്ടു.

പരമ്പരയിൽ സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ്.ഇന്ത്യൻ ടീമിനെ നയിക്കുന്നത് ശിഖർ ധവാനാണ്. ഇന്ത്യൻ ബാറ്റ്സ്മാന്മാരായ ശിഖർ ധവാൻ, ശ്രേയസ് അയ്യർ, ശുഭ്മാൻ ഗിൽ, സഞ്ജു സാംസൺ,വാഷിംഗ്ടൺ സുന്ദർ എന്നിവർ മികച്ച പ്രകടനം നടത്തി 306 എന്ന നിലയിൽ ഇന്ത്യയെ എത്തിച്ചെങ്കിലും ബൗളർമാരുടെ ദയനീയ പ്രകടനം ഇന്ത്യയെ തോൽവിയിലേക്ക് നയിക്കുകയായിരുന്നു. ഇപ്പോൾ ഇതാ ഇന്ത്യൻ മുൻ താരവും പരിശീലകനും ആയിരുന്ന രവി ശാസ്ത്രി പറഞ്ഞ വാക്കുകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

images 2022 11 27T153238.842

രോഹിത് ശർമ,വിരാട് കോഹ്ലി എന്നിവരുടെ കാലത്ത് വേണ്ട പരിഗണന ശിഖർ ധവാന് ലഭിച്ചില്ല എന്നാണ് രവി ശാസ്ത്രി പറഞ്ഞിരിക്കുന്നത്. “വളരെയധികം അനുഭവസമ്പത്ത് ഉള്ള കളിക്കാരനാണ് ശിഖർ ധവാൻ. എന്നാൽ അവനെ അർഹിക്കുന്ന അംഗീകാരങ്ങൾ ഒന്നും തേടി എത്തിയില്ല. കാരണം എല്ലാവരും ശ്രദ്ധിച്ചിരുന്നത് രോഹിത് ശർമയെയും വിരാട് കോഹ്ലിയെയും ആയിരുന്നു.

images 2022 11 27T153311.973

അവൻ മികച്ച ഇന്നിങ്സുകളും പല വലിയ ടീമുകൾക്കെതിരെയും കളിച്ചിട്ടുണ്ട്. അപാരമായ റെക്കോർഡുകൾ ആണ് അവന് ഉള്ളത്.”-രവി ശാസ്ത്രി പറഞ്ഞു. നിരവധി പേരാണ് മുൻ ഇന്ത്യൻ പരിശീലകന്റെ ഈ വാക്കുകളെ പിന്തുണച്ചു കൊണ്ട് രംഗത്തെത്തുന്നത്. രവി ശാസ്ത്രി പറഞ്ഞത് 100% ശരിയാണെന്നാണ് ഭൂരിഭാഗം പേരും പറയുന്നത്. അതേസമയം ഇന്ന് നടന്ന ന്യൂസിലാൻഡിനെതിരായ രണ്ടാം ഏകദിനം മഴ മൂലം ഉപേക്ഷിച്ചു.